കാ​ളി​കാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണം
Wednesday, June 16, 2021 11:50 PM IST
കാ​ളി​കാ​വ്: ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള രോ​ഗി​ക​ൾ​ക്ക് പ്ര​ധാ​ന ആ​ശ്ര​യ​മാ​യ കാ​ളി​കാ​വ് സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​ം ശക്തം. ആ​ശു​പ​ത്രി​യി​ൽ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് വി​വി​ധ കൂ​ട്ടാ​യ്മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ളി​കാ​വ്, ചോ​ക്കാ​ട്, ക​രു​വാ​ര​കു​ണ്ട്, തു​വ്വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ൾ​ക്ക് പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ് കാ​ളി​കാ​വ് സി​എ​ച്ച്സി. 500 ല​ധി​കം പേ​ർ ദി​വ​സ​വും കാ​ളി​കാ​വ് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ വൈ​കു​ന്നേ​ര​ത്തെ ഒ​പി കൂ​ടി ക​ഴി​ഞ്ഞാ​ൽ പി​ന്നെ രോ​ഗി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ സേ​വ​നം കി​ട്ട​ണ​മെ​ങ്കി​ൽ നി​ല​ന്പൂ​രി​ലേ​ക്കോ വ​ണ്ടൂ​രി​ലേ​ക്കോ പോ​ക​ണം. അ​ത്യാ​ഹി​ത​വി​ഭാ​ഗ​വും സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും തു​ട​ങ്ങു​ന്ന​തി​നു​ള്ള ഭൗ​തി​ക സൗ​ക​ര്യം കാ​ളി​കാ​വ് ആ​ശു​പ​ത്രി​യി​ലു​ണ്ട്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ത്ത​താ​ണ് പാ​വ​ങ്ങ​ൾ​ക്ക് ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം.
ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ത്തി​നി​ടെ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വി​ടെ ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​ന്‍റെ ഗു​ണം സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യും ല​ഭി​ക്കു​ന്നി​ല്ല. ഇ​പ്പോ​ൾ കോ​വി​ഡ് ചി​കി​ത്സ​യും വാ​ക്സി​നേ​ഷ​നും, കോ​വി​ഡ് ടെ​സ്റ്റു​ക​ളും കൂ​ടി ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് മ​ല​പ്പു​റം ജി​ല്ലാ യൂ​ത്ത് സോ​ഷ്യ​ൽ ഫോ​റം വ​ണ്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ളി​കാ​വ് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്ക് പു​തി​യ ആ​ളെ നി​യ​മി​ച്ചി​ട്ടി​ല്ല. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​ണ്. ഒ​ഴി​വു വ​ന്ന ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യും നി​ക​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​യ​ർ​ന്നു.