കാ​ലി​ത്തീ​റ്റ​യ്ക്കാ​യി അ​നു​വ​ദി​ച്ച​ത് 199020 രൂ​പ​യു​ടെ സ​ഹാ​യം
Wednesday, June 16, 2021 11:49 PM IST
മ​ല​പ്പു​റം: കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​നൊ​പ്പം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ കൂ​ടി ആ​നു​കൂ​ല്യം.
ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ പാ​ൽ ന​ൽ​കു​ന്ന​വ​ർ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് ചാ​ക്ക് ഒ​ന്നി​ന് 400 രൂ​പ സ​ബ്സി​ഡി ന​ൽ​കു​ന്ന പ​ദ്ധ​തി പ്ര​കാ​രം 9517 ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് 52.5 ല​ക്ഷം രൂ​പ​യു​ടെ ആ​നു​കൂ​ല്യം ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ന​ൽ​കി​യ​പ്പോ​ൾ ജി​ല്ല​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് കോ​വി​ഡ് ബാ​ധി​ച്ച 102 ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി കാ​ലി​ത്തീ​റ്റ ന​ൽ​കാ​ൻ 199020 രൂ​പ​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ച്ചു. കോ​വി​ഡ് ബാ​ധി​ത​രാ​യ 102 ക​ർ​ഷ​ക​രു​ടെ 186 പ​ശു​ക്ക​ൾ​ക്കാ​യി 186 ചാ​ക്ക് കാ​ലി​ത്തീ​റ്റ​യാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സൗ​ജ​ന്യ​മാ​യി ഇ​തി​ന​കം ന​ൽ​കി​യ​ത്.
77 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് 832 ക്ഷീ​ര​ക​ർ​ഷ​ക​ർ 1934 പ​ശു​ക്ക​ൾ​ക്കാ​യി സൗ​ജ​ന്യ​കാ​ലി​ത്തീ​റ്റ​യ്ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന​തോ​ടെ കാ​ലി​ത്തീ​റ്റ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​മെ​ന്നും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​ബി.​സു​രേ​ഷ് പ​റ​ഞ്ഞു. ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി 10 ലി​റ്റ​ർ പാ​ൽ അ​ള​ക്കു​ന്ന ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ഒ​രു ചാ​ക്ക് കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി നി​ര​ക്കി​ൽ ല​ഭി​ക്കും.
11 മു​ത​ൽ 20 വ​രെ ലി​റ്റ​ർ പാ​ൽ ന​ൽ​കു​ന്ന​വ​ർ​ക്ക് മൂ​ന്ന് ചാ​ക്കും 21 ലി​റ്റ​റി​ന് മു​ക​ളി​ൽ പാ​ൽ അ​ള​ക്കു​ന്ന​വ​ർ​ക്ക് അ​ഞ്ച് ചാ​ക്ക് കാ​ലി​ത്തീ​റ്റ​യും സ​ബ്സി​ഡി നി​ര​ക്കി​ൽ ക്ഷീ​ര സം​ഘ​ങ്ങ​ൾ മു​ഖേ​ന ന​ൽ​കും.
ഇ​തി​ന് പു​റ​മെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ക്ഷീ​ര ക​ർ​ഷ​ക​രു​ടെ​യും കോ​വി​ഡ് ബാ​ധി​ത​രാ​യ ക​ർ​ഷ​ക​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​നും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ലെ 252 ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ പാ​ൽ കൊ​ടു​ക്കു​ന്ന പ​തി​നാ​യി​ര​ത്തോ​ളം ക​ർ​ഷ​ക​രു​ണ്ട്. ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ദി​നം സം​ഭ​രി​ക്കു​ന്ന 80,000 ലി​റ്റ​ർ പാ​ലി​ന്‍റെ 70 ശ​ത​മാ​ന​വും മി​ൽ​മ​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. 30 ശ​ത​മാ​നം പാ​ൽ പ്രാ​ദേ​ശി​ക​മാ​യാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.