പോ​ത്തു​ള്ളി ചി​റ​പാ​ല​വും ചൊ​വ്വാ​ണ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജും എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Tuesday, June 15, 2021 11:52 PM IST
വെ​ങ്ങാ​ട്: വെ​ങ്ങാ​ട് - മൂ​ർ​ക്ക​നാ​ട് റോ​ഡി​ലെ പോ​ത്തു​ള്ളി ചി​റ​പാ​ലം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.
വീ​തി കു​റ​ഞ്ഞ പാ​ല​ത്തി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​ൻ ഏ​റെ പ്ര​യാ​സം നേ​രി​ട്ടി​രു​ന്നു.
പു​ഴ​ക്കാ​ട്ടി​രി: പ​ഞ്ചാ​യ​ത്ത് ചെ​റു​പു​ഴ​യി​ലെ ചൊ​വ്വാ​ണ​യി​ൽ നി​ർ​മി​ക്കു​ന്ന റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു വി​ല​യി​രു​ത്തി. എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു വേ​ന​ൽ​ക്കാ​ല​ത്ത് പ്ര​വൃ​ത്തി​യും പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു എം​എ​ൽ​എ അ​റി​യി​ച്ചു.