മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത​വി​ഭാ​ഗം രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ
Tuesday, June 15, 2021 11:52 PM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന ഗു​രു​ത​ര​രോ​ഗി​ക​ളു​ടെ ദു​രി​തം കാ​ണാ​തെ അ​ധി​കൃ​ത​ർ. എ​ബി​സി എ​ന്നീ മൂ​ന്ന് ബ്ലോ​ക്കു​ക​ളി​ലാ​യി​ട്ടാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും മ​റ്റും സം​ഭ​വി​ച്ചു എ​ക്സ്റേ പ​രി​ശോ​ധ​ന ആ​വ​ശ്യം വ​രു​ന്ന രോ​ഗി പ​ല​പ്പോ​ഴും ബി​യി​ലും സി​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ്റേ യൂ​ണി​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കേ​ണ്ട ദു​ര​വ​സ്ഥ​യാ​ണ്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കേ​ണ്ട എ​ക്സ്റേ യൂ​ണി​റ്റ് പ​ല​പ്പോ​ഴും ഷി​ഫ്റ്റാ​യി ആ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ന​ട​ക്കാ​ൻ അ​ശ​ക്ത​നാ​യ രോ​ഗി​യെ സ്ട്രെ​ച്ച​റി​ലോ വീ​ൽ​ചെ​യ​റി​ലൊ കൊ​ണ്ടു​പോ​ക​ണം. മ​ഴ​യാ​യാ​ലും വെ​യി​ലാ​യാ​ലും രോ​ഗി​യും പ​രി​ചാ​ര​ക​ൻ​മാ​രും ഇ​ത് അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്നു. വാ​ർ​ഡു​ക​ളി​ൽ അ​ഡ്മി​റ്റ് ഉ​ള്ള രോ​ഗി​ക​ൾ ആ​ണെ​ങ്കി​ലും 200 മീ​റ്റ​ർ ദൂ​രം എ​ങ്കി​ലും അ​വ​രെ വ​ഹി​ച്ചു കൊ​ണ്ടു പോ​കു​ന്ന കാ​ഴ്ച ഏ​റെ ദ​യ​നീ​യ​മാ​ണ്. സി​ടി സ്കാ​ൻ എ​ടു​ക്കാ​ൻ ആ​ണെ​ങ്കി​ലും ഇ​താ​ണ് അ​വ​സ്ഥ.​ര​ണ്ട് ബ്ലോ​ക്കു​ക​ൾ ത​മ്മി​ൽ ബ​ന്ധി​ച്ച് പു​തി​യ റാം​പ് നി​ർ​മാ​ണം പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണെ​ങ്കി​ലും പ​ഴ​യ ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ്റേ യൂ​ണി​റ്റി​ലേ​ക്കും സി​ടി സ്കാ​ൻ സെ​ന്‍റ​റി​ലേ​ക്കും കൊ​ണ്ടു​പോ​കേ​ണ്ട രോ​ഗി​ക​ൾ വെ​യി​ലും മ​ഴ​യും ഏ​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.