ത്രേ​സ്യാ​മ്മ​ക്ക് കൈ​ത്താ​ങ്ങു​മാ​യി എ​ഐ​എ​സ്എ​ഫും എ​ഐ​വൈ​എ​ഫും
Tuesday, June 15, 2021 12:00 AM IST
നി​ല​ന്പൂ​ർ: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ത്രേ​സ്യാ​മ്മ​ക്ക് താ​ങ്ങാ​യി യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​രെ​ത്തി. എ​ഐ​വൈ​എ​ഫ്, എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണ് ത്രേ​സ്യാ​മ്മ​യു​ടെ അ​ടു​ത്തെ​ത്തി കോ​വി​ഡ് കാ​ര​ണം വി​ൽ​ക്കാ​നാ​കാ​തെ കി​ട​ന്നി​രു​ന്ന കു​ട​ക​ൾ വാ​ങ്ങി​യ​ത്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണു​പ്പാ​ടം സ്വ​ദേ​ശി​യും വി​ക​ലാം​ഗ​യു​മാ​യ ത്രേ​സ്യാ​മ്മ നി​ർ​മി​ച്ച കു​ട​ക​ൾ ലോ​ക്ക്ഡൗ​ണ്‍ മൂ​ലം വി​ൽ​പ്പ​ന ന​ട​ത്താ​ൻ ക​ഴി​യാ​തെ കെ​ട്ടി​കി​ട​ക്കു​ന്ന​തു​മൂ​ലം അ​വ​രു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്ന ‘ദീ​പി​ക’ വാ​ർ​ത്ത​യെ തു​ട​ർ​ന്ന് എ​ഐ​എ​സ്എ​ഫ്, എ​ഐ​വൈ​എ​ഫ്. സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് അ​വ​രു​ടെ മു​ഴു​വ​ൻ കു​ട​ക​ളും വാ​ങ്ങു​ക​യാ​യി​രു​ന്നു.
ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ഏ​റെ ക​ഷ്ട​പ്പാ​ടി​ലാ​യ ത്രേ​സ്യാ​മ്മ​യു​ടെ വാ​ർ​ത്ത ക​ണ്ട​തോ​ടെ അ​വ​രെ സ​ഹാ​യി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ഐ​എ​സ്എ​ഫ്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം മോ​ഹി​താ മോ​ഹ​ൻ പ​റ​ഞ്ഞു. എ​ഐ​എ​സ്എ​ഫ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​സി. ഹ​രി​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗം എം. ​ശ്രാ​വ​ണ്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. മ​ണ്ണു​പ്പാ​ട​ത്തെ വീ​ട്ടി​ലെ​ത്തി​യാ​ണ് ഇ​വ​ർ കു​ട​ക​ളും പേ​പ്പ​ർ പേ​ന​ക​ളും വാ​ങ്ങി​യ​ത്.