പ്ര​തി​ഷേ​ധ​വു​മാ​യി മ​ഞ്ചേ​രി​യി​ലെ വ്യാ​പാ​രി​ക​ൾ
Tuesday, June 15, 2021 12:00 AM IST
മ​ഞ്ചേ​രി: മാ​സ​ങ്ങ​ളാ​യി അ​ടി​ച്ചി​ട്ട വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ പി​ച്ച​ച്ച​ട്ടി​യെ​ടു​ത്ത് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വി​ലി​റ​ങ്ങി. മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ട​ത് കാ​ര​ണം വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റം മു​ട്ടി​ക്കാ​ൻ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. തൊ ​ഴി​ലെ​ടു​ക്കാ​നു​ള്ള പൗ​ര​ന്‍റെ അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യും വ്യാ​പാ​രി​ക​ളെ കോ​വി​ഡ് വാ ​ഹ​ക​രാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ട് തി​രു​ത്ത​ണം.
ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യാ​പാ​രി​ക​ളെ പൂ​ർ​ണ​മാ​യും അ​ട​പ്പി​ച്ച് കോ​ർ​പ്പ​റേ​റ്റ് ഭീ​മ​ൻ​മാ​ർ​ക്ക് മൊ​ട്ടു​സു​ചി മു​ത​ൽ വ​ന്പ​ൻ മെ​ഷ​ന​റി​ക​ൾ​വ​രെ സ്വ​സ്ഥ​മാ​യി വി​പ​ണ​നം ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണം.
പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ ബാ​ബു കാ​ര​ശേ​രി, സ​ലിം അ​പ്സ​ര, എ​ൻ.​ടി.​മു​ജീ​ബു​റ​ഹി​മാ​ൻ,ബ​ഷീ​ർ വ​രി​ക്കോ​ട​ൻ, ഷാ​ഫി, സ​ലാം ചെ​ർ​ള​യി​ൽ, ജ​ബ്ബാ​ർ വാ​ക്കേ​തൊ​ടി, ഫൈ​സ​ൽ തു​റ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.