കോ​വി​ഡ് ഹോ​മി​യോ​പ്പ​തി ചി​കി​ത്സ: ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹമെന്ന് ഐ​എ​ച്ച്കെ
Monday, June 14, 2021 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് ചി​കി​ൽ​സ​ക്ക് ഹോ​മി​യോ​പ്പ​തി ഡോ​ക്ട​ർ​മാ​ർ​ക്കും മ​രു​ന്നു​ക​ൾ കു​റി​ക്കാ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ഇ​തേ​റെ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും ദി ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് ഹോ​മി​യോ​പ​ത്സ് കേ​ര​ള (ഐ​എ​ച്ച്കെ) ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം നേ​ര​ത്തെ ത​ന്നെ ഹോ​മി​യോ​പ്പ​തി ഡോ​ക്ട​ർ​മാ​ർ​ക്ക് കോ​വി​ഡ് ചി​കി​ൽ​സ​ക്കു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തി​നു ശേ​ഷം സു​പ്രീം കോ​ട​തി വി​ധി പ്ര​കാ​രം ആ​ഡ് ഓ​ണ്‍ തെ​റാ​പ്പി​യാ​യി ചി​കി​ൽ​സ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ ​ഉ​ത്ത​ര​വു​ക​ളു​ടെ​യും ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹോ​മി​യോ​പ്പ​തി ഡോ​ക്ട​ർ​മാ​ർ ചി​കി​ൽ​സ ന​ൽ​കു​ന്ന​തെ​ന്നും അ​തു ത​ട​യ​രു​തെ​ന്നു​മാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​മെ​ന്നു ഐ​എ​ച്ച്കെ ഭാ​ര​വാ​ഹി​ക​ളാ​യ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​ന​ഈ​മു​റ​ഹ്മാ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ഷി​ഹാ​ദ് അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ഹോ​മി​യോ​പ്പ​തി​ക്ക് മ​രു​ന്നു​ക​ൾ ന​ൽ​കാ​മെ​ന്നും കൊ​റോ​ണ പോ​ലെ​യു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നും ഹോ​മി​യോ​പ്പ​തി​യെ ആ​ശ്ര​യി​ക്കാ​മെ​ന്നും സ്റ്റാ​ൻ​ഡേ​ർ​ഡ് മാ​നേ​ജ്മെ​ന്‍റ് ഗൈ​ഡ് ലൈ​ൻ​സ് പാ​ലി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക്ക് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ചു​ള്ള ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ ചി​കി​ൽ​സാ സ​ഹാ​യ​ത്തി​ന് രോ​ഗി​യു​ടെ​യും അ​ധി​കൃ​ത​രു​ടെ​യും സ​മ്മ​ത​ത്തോ​ടെ ന​ൽ​കാ​മെ​ന്നും കോ​ട​തി പ്ര​സ്താ​വി​ച്ചി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. സു​പ്രീം കോ​ട​തി​യു​ടെ​യും ഹൈ​ക്കോ​ട​തി​യ​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഐ​എ​ച്ച്കെ ഭാ​ര​വാ​ഹി​ക​ളാ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​ന​ഈ​മു​റ​ഹ്മാ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ഷി​ഹാ​ദ് അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ഹോ​മി​യോ​പ്പ​തി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്കു ഹോ​മി​യോ​പ്പ​തി ടെ​ലി മെ​ഡി​സി​ൻ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​മ​യ​ക്കാം. ഫോ​ണ്‍: +91 9995855585.