മ​ല​പ്പു​റം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​ർ ഐ​സി​യു
Monday, June 14, 2021 12:00 AM IST
മ​ല​പ്പു​റം : മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി വെ​ന്‍റി​ലേ​റ്റ​ർ സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ( ഐ​സി​യു) ഉ​ദ്ഘാ​ട​നം യു.​എ. ല​ത്തീ​ഫ് എം​എ​ൽ​എ​യും കോ​വി​ഡ് രോ​ഗം മാ​റി​യ​തി​ന് ശേ​ഷ​വും അ​സു​ഖം തു​ട​രു​ന്ന​വ​ർ​ക്കാ​യി തു​ട​ങ്ങു​ന്ന പോ​സ്റ്റ് കോ​വി​ഡ് കെ​യ​ർ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​പി.​എ.​മ​ജീ​ദ് എം​എ​ൽ​എ​യും നി​ർ​വ​ഹി​ച്ചു.
മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് വെ​ന്‍റി​ലേ​റ്റ​ർ ആ​ശു​പ​ത്രി​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ​ത്. സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ഗു​രു​ത​ര​മാ​യി കോ​വി​ഡ് രോ​ഗ​ത്താ​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് വെ​ന്‍റി​ലേ​റ്റ​ർ സ​പ്പോ​ർ​ട്ടോ​ടെ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു വി​ഭാ​ഗ​ത്തി​ൽ നി​ന്നു സൗ​ജ​ന്യ​മാ​യി കി​ട​ത്തി ചി​കി​ൽ​സാ സേ​വ​നം ല​ഭി​ക്കും. വെ​ന്‍റി​ലേ​റ്റ​ർ ആ​ശു​പ​ത്രി ഉ​പ​യോ​ഗി​ക്കു​ന്ന കാ​ല​യ​ള​വി​ൽ മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് വെ​ന്‍റി​ലേ​റ്റ​ർ ബി​ല്ലി​ൽ 10 ശ​ത​മാ​നം ഡി​സ്കൗ​ണ്ടും ആ​ശു​പ​ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ആ​ശു​പ​ത്രി വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ള്ള മാ​സ്റ്റ​ർ, ജി​ല്ലാ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ ഫി​റോ​സ്ഖാ​ൻ, ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ മാ​രാ​യ സി.​എം ഹാ​ഷിം, നൗ​ഷാ​ദ് മ​ണ്ണി​ശേ​രി, ഒ.​എം.​ഇ​ന്പി​ച്ചി കോ​യ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി സ​ഹീ​ർ കാ​ല​ടി,ആ​ശു​പ​ത്രി സി​എം​ഒ ഡോ.​കെ.​എ പ​രീ​ദ്, ഡോ. ​കെ. വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പങ്കെ ടുത്തു.