ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ൽ​കി
Monday, June 14, 2021 12:00 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന നി​ർ​ധ​ന​രാ​യ മാ​ലാ​പ​റ​ന്പ് നി​വാ​സി​ക​ൾ​ക്കു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ലാ​പ​റ​ന്പ് യൂ​ണി​റ്റ് ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. 250ല​ധി​കം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്. കി​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നി​ടെ എ​ത്തി​യ പാ​ലൂ​ർ​കോ​ട്ട​യി​ലെ യു​വ​ക​ർ​ഷ​ക​ൻ ബാ​ബു ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​പ്പ​യും സം​ഘാ​ട​ക​ർ വാ​ങ്ങി കി​റ്റു​ക​ളോ​ടൊ​പ്പം വി​ത​ര​ണം ചെ​യ്തു.
മാ​ലാ​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ വി​കാ​രി​യും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക​ളേ​പ​റ​ന്പി​ൽ കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ത്ത​രം മാ​തൃ​ക​യെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് കെ.​വി.ജോ​ർ​ജ് ചി​റ​ത്ത​ല​യാ​ട്ട്, സെ​ക്ര​ട്ട​റി സേ​വ്യ​ർ കു​രി​ശും​മൂ​ട്ടി​ൽ, ആ​ന്‍റ​ണി ച​ക്കു​ങ്ക​ൽ, സി​ബി പ​ന​ക്ക​ൽ, ബെ​ന്നി ക​രി​യം​പ​ള്ളി, ജോ​മോ​ൻ വേ​ടം​പ​റ​ന്പി​ൽ, റോ​ജോ മേ​ട​യി​ൽ, മ​ജേ​ഷ് കു​ന്പി​ളു​വേ​ലി​ൽ, സു​മേ​ഷ് കാ​ണി​കാ​ട​ൻ, ജോ​സി പ്ലാം​പ​റ​ന്പി​ൽ, ജോ​യി കൊ​ച്ചി​ത്ര, കു​ട്ട​പ്പ​ൻ ച​ക്കു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.