മ​ഞ്ചേ​രി​യി​ൽ പൊ​തു​ശ്മ​ശാ​ന​മി​ല്ല; സാ​ധാ​ര​ണ​ക്കാ​ർ​ക്കു ദു​രി​തം
Monday, June 14, 2021 12:00 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ പൊ​തു​ശ്്മ​ശാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യം അ​വ​ഗ​ണ​ന​യി​ൽ. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ മ​ര​ണ​പ്പെ​ടു​ന്പോ​ഴും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രോ അ​ജ്ഞാ​ത​രോ ആ​യ ആ​ളു​ക​ൾ മ​രി​ക്കു​ന്പോ​ഴും മൃ​ത​ദേ​ഹ​ങ്ങ​ൾ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഷൊ​ർ​ണൂ​രി​ലെ ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തു​ള്ള ശ്്മ​ശാ​ന​ത്തി​ലേ​ക്കു കൊ​ണ്ടു പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​സ​ഭ​ക​ളി​ൽ ഒ​ന്നാ​യ മ​ഞ്ചേ​രി​യി​ൽ പൊ​തു​ശ്മ​ശാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. എ​ന്നാ​ൽ സ​ർ​ക്കാ​രോ ന​ഗ​ര​സ​ഭ​യോ ഈ ​ആ​വ​ശ്യം അ​വ​ഗ​ണി​ക്കു​ക​യാ​ണ്. മ​ഞ്ചേ​രി​യി​ൽ സ്ഥി​ര​മാ​യി താ​മ​സി​ക്കു​ന്ന​വ​ർക്ക് മാ​ത്ര​മ​ല്ല ഈ ​പ്ര​ശ്നം അ​ല​ട്ടു​ന്ന​ത്. മൃ​ത​ദേ​ഹം എ​ങ്ങോ​ട്ടു കൊ​ണ്ടു പോ​കു​മെ​ന്ന​റി​യാ​തെ സാ​ധാ​ര​ണ​ക്കാ​ർ പ​ല​പ്പോ​ഴും ആ​ശ​യക്കുഴ​പ്പ​ത്തി​ലാ​കാ​റു​ണ്ട്. വീ​ടി​നോ​ട് ചേ​ർ​ന്നു സ്ഥ​ല​മു​ള്ള​വ​ർ​ക്കു അ​വി​ടെ സം​സ്ക​രി​ക്കാം. എ​ന്നാ​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു പൊ​തു​ശ്്മ​ശാ​നം ത​ന്നെ​യാ​ണ് ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​ത്. ജി​ല്ല​യി​ൽ എ​വി​ടെ അ​ജ്ഞാ​ത മൃ​ത​ശ​രീ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ലും സം​ശ​യാ​സ്പ​ദ​മാ​യി ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ മ​ര​ണ​പ്പെ​ട്ടാ​ലും പോ​സ്റ്റു​മോ​ർ​ട്ട​ങ്ങ​ൾ​ക്കും മൃ​ത​ശ​രീ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് കൊ​ണ്ടു വ​രി​ക. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​തീ​വ​ഗു​രു​ത​ര​മാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക​ളെ മാ​ത്ര​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​വ​രി​ലാ​രെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ അ​ട​ക്കം ചെ​യ്യു​വാ​ൻ സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​തെ അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ മ​ഞ്ചേ​രി​യി​ലെ പൊ​തു​ശ്മ​ശാ​നം അ​ന്വേ​ഷി​ച്ചു ന​ട​ക്കു​ന്ന​തും ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​തും ആ​ശു​പ​ത്രി​ക്കു​ള്ളി​ലെ നി​ത്യ​സം​ഭ​വ​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വി​ച്ച വ​ളാ​ഞ്ചേ​രി​യി​ലു​ള്ള യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ച​തി​നെ തു​ട​ർ​ന്നു മൃ​ത​ശ​രീ​രം അ​ട​ക്കം ചെ​യ്യാ​ൻ ശ്മ​ശാ​നം അ​ന്വേ​ഷി​ച്ച് ബ​ന്ധു​ക്ക​ൾ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​യി​രു​ന്നു.
ര​ണ്ടു ദി​വ​സം മു​ന്പ് മ​ര​ണ​പ്പെ​ട്ട് ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യു​ടെ മൃ​ത​ശ​രീ​രം എ​വി​ടെ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന​റി​യാ​തെ ബ​ന്ധു​ക്ക​ൾ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കാ​ര​ക്കു​ന്നി​ലു​ള്ള സു​ഹൃ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ക്ക​ല​ങ്ങാ​ട് പൊ​തു ശ്മ​ശാ​ന​ത്തി​ൽ സൗ​ക​ര്യം ചെ​യ്യാ​മെ​ന്നു അ​വ​രെ അ​റി​യി​ച്ചെ​ങ്കി​ലും ക​ർ​മ​ങ്ങ​ൾ ചെ​യ്യു​വാ​നു​ള്ള അ​സൗ​ക​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ൾ ഷൊ​ർ​ണൂ​രി​ലേ​ക്കു കൊ​ണ്ടു​പോ​വു​ക​യാ​ണു​ണ്ടാ​യ​ത്.
ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ട​ക്കി​ടെ സം​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ലെ​ല്ലാം കോ​ഴി​ക്കോ​ട്ടു​ള്ള പൊ​തു ശ്മ​ശാ​ന​ങ്ങ​ളെ​യാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റു​ള്ള​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ള്ള​തി​നാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ ന​ഗ​ര​ത്തി​ൽ സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. മു​ൻ എം​എ​ൽ​എ എം. ​ഉ​മ്മ​റി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ഗ​ര​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ശ്്മ​ശാ​ന​ത്തി​നു ത​റ​ക്ക​ല്ലി​ട്ടെ​ങ്കി​ലും നി​ർ​മാ​ണം തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല.