മൊ​ബൈ​ൽ റേ​ഞ്ചി​ല്ല; പ​ഠ​ന​ത്തി​നു കു​ന്നി​ൻ​ മു​ക​ളി​ലെ​ത്ത​ണം: ജില്ലാ ക​ള​ക്ട​റോ​ടു പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Monday, June 14, 2021 12:00 AM IST
നി​ല​ന്പൂ​ർ: അ​ക​ന്പാ​ടം ക​ണ്ണം​കു​ണ്ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഓ​ണ്‍​ലൈ​ൻ പ​ഠ​നം ന​ട​ത്ത​ണ​മെ​ങ്കി​ൽ സ​മീ​പ​ത്തെ കു​ന്ന് ക​യ​റ​ണം. മൊ​ബൈ​ൽ റേ​ഞ്ചി​ല്ലാ​ത്ത​താ​ണ് പ്ര​ശ്നം. ഇ​തു സം​ബ​ന്ധി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷി​താ​ക്ക​ളു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ഗോ​പാ​ല​കൃ​ഷ്ണ​നോ​ട് പ​രാ​തി പ​റ​ഞ്ഞു. വി​ഷ​യം കേ​ട്ട ക​ള​ക്ട​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഉ​റ​പ്പു ന​ൽ​കി. ക​ണ്ണം​കു​ണ്ട് മോ​ഡ​ൽ ട്രൈ​ബ​ൽ വി​ല്ലേ​ജി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് വീ​ടു​ക​ളി​ൽ മൊ​ബൈ​ൽ നെ​റ്റ് വർ​ക്ക് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ വീ​ടു​ക​ളി​ൽ നി​ന്നു 300 മീ​റ്റ​ർ അ​ക​ലെ ട്രൈ​ബ​ൽ വി​ല്ലേ​ജി​ലെ വീ​ടു​ക​ൾ​ക്കു സ​മീ​പം വ​നാ​തി​ർ​ത്തി​യി​ലെ​ത്തി പ​ഠ​നം ന​ട​ത്തു​ന്ന​ത്. ഓ​ണ്‍​ലൈ​ൻ പ​ഠ​നം ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വ​ള​രെ പ്ര​യാ​സ​ത്തി​ലാ​ണെ​ന്ന് പ്ല​സ് വണ്‍ വി​ദ്യാ​ർ​ഥി​നി അ​ന​ശ്വ​ര പ​റ​ഞ്ഞു. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ല​സ് വൺ വി​ദ്യാ​ർ​ഥി​യാ​യ രാ​ഹു​ൽ രാ​ജ്, അ​സ്ജി​ത് എ​ന്നി​വ​രും പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ പ​ഠ​നം വ​ലി​യ പ്ര​യാ​സ​ത്തി​ലാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്നു.
നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​മേ​യ, ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ധ​നു​ഷാ രാ​ജ്, എ​ട്ടാം ക്ലാ​സു​കാ​രി അ​സ്മി​ന ആ​യി​ഷ, എ​ട്ടാം ക്ലാ​സു​കാ​ര​ൻ നി​ര​ഞ്ജ​ന തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​നി സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ക​ള​ക്ട​ർ മു​ന്പാ​കെ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​തോ​ടെ മൊ​ബൈ​ൽ ക​ന്പ​നി​ക​ളു​മാ​യി സം​സാ​രി​ച്ച് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു. ന​ന്നാ​യി പ​ഠി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. നെ​റ്റ് വർ​ക്ക് സൗ​ക​ര്യം ല​ഭി​ച്ചാ​ൽ ന​ന്നാ​യി പ​ഠി​ക്കാ​മെ​ന്നു കു​ട്ടി​ക​ൾ ക​ള​ക്ട​റെ ധ​രി​പ്പി​ച്ചു. മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ പ​ട്രോ​ളിം​ഗ് ന​ട​ത്താ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശ​വും ന​ൽ​കി.