കോ​വി​ഡ് രോ​ഗി​ക​ൾ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പോ​കു​ന്പോ​ൾ നി​ർ​ദേ​ശം പാ​ലി​ക്ക​ണം
Monday, June 14, 2021 12:00 AM IST
മ​ല​പ്പു​റം: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കേ​ണ്ടി വ​ന്നാ​ൽ പ്രാ​ദേ​ശി​ക ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ​യോ, ബ്ലോ​ക്ക് ക​ണ്‍​ട്രോ​ൾ സെ​ല്ലി​ന്‍റെ​യോ, ജി​ല്ലാ​ത​ല വാ​ർ റൂ​മി​ൽ നി​ന്നു​ള്ള​തോ ആ​യ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് മാ​ത്ര​മേ പോ​കാ​വൂ​യെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​ധം കോ​വി​ഡ് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​എം​ഒ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.
കോ​വി​ഡ് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ല​പ്പു​റം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​നു​പു​റ​മേ കി​ട​ത്തി ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​രം കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ എം​പാ​ന​ൽ ചെ​യ്തി​ട്ടു​ള്ള പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​ണ്.
കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ലെ ഇ​ത്ത​രം ഒൗ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ​ക്കു പു​റ​മേ ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യി 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ലോ​ക്ക് ക​ണ്‍​ട്രോ​ൾ സെ​ല്ലു​ക​ൾ, ഡി​പി​എം എ​സ്‌യു കോ​വി​ഡ് വാ​ർ റൂം ​എ​ന്നി​വ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സ​ർ​ക്കാ​ർ, സ്വ​കാ​ര്യ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലെ പേ​ഷ്യ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തി​വ​രു​ന്ന​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​രു രോ​ഗി​ക്ക് തൊ​ട്ട​ടു​ത്ത സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ അ​ല്ലെ​ങ്കി​ൽ സി​എ​ഫ്എ​ൽ​ടി​സി​യി​ലെ ഡോ​ക്ട​ർ, ബ്ലോ​ക്കു ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ജി​ല്ലാ വാ​ർ റൂം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും നി​ർ​ദേ​ശി​ക്കു​ന്ന​ത​നു​സ​രി​ച്ചാ​ണ് ഈ ​രോ​ഗി​ക്ക് വീ​ട്ടി​ലെ ത​ന്നെ പ​രി​ച​ര​ണം മ​തി​യോ അ​ല്ലെ​ങ്കി​ൽ ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ, പ്രാ​ഥ​മി​ക, ദ്വി​ദീ​യ ത​ല സെ​ന്‍റ​റു​ക​ൾ, കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു വി​ട​ണ​മോ എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നു വി​ദ​ഗ്ധ​ചി​കി​ത്സ ആ​വ​ശ്യ​മെ​ങ്കി​ൽ സ്വ​കാ​ര്യ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്കു സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി റ​ഫ​ർ സം​വി​ധാ​നം വ​ഴി രോ​ഗി​യെ റ​ഫ​ർ ചെ​യ്താ​ൽ മാ​ത്ര​മെ എം​പാ​ന​ൽ ചെ​യ്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​വു​ക​യു​ള്ളൂ. കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡു​ള്ള രോ​ഗി​ക​ൾ​ക്കു മേ​ൽ​പ​റ​ഞ്ഞ ആ​ശു​പ​ത്രി​ക​ളി​ൽ നേ​രി​ട്ട് ചി​കി​ൽ​സ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കും. ഒ​രു ആ​ശു​പ​ത്രി​യി​ൽ നി​ന്നും മ​റ്റു ഉ​യ​ർ​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കു​ന്പോ​ഴും ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള റ​ഫ​റ​ൽ ക​ത്തി​നോ​ടൊ​പ്പം താ​ലൂ​ക്കു ത​ല നോ​ഡ​ൽ ഓ​ഫീ​സ​റു​ടെ റ​ഫ​റ​ൽ ക​ത്തും കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റീ​വാ​യ റി​സ​ൾ​ട്ടും കൂ​ടെ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ചി​കി​ത്സാ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളു. ജി​ല്ലാ​ത​ല വാ​ർ റൂം ​മു​ഖാ​ന്തി​രം റ​ഫ​ർ ചെ​യ്യു​ന്പോ​ൾ ഈ ​റ​ഫ​റ​ൽ ക​ത്ത് ജി​ല്ലാ​ത​ല വാ​ർ റൂ​മി​ൽ നി​ന്നു ഇ​ല​ക്ട്രോ​ണി​ക് മീ​ഡി​യ വ​ഴി ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ൽ​കു​ന്ന​താ​യി​രി​ക്കും. രോ​ഗി​ക​ളെ റ​ഫ​ർ ചെ​യ്യു​ന്പോ​ൾ ജി​ല്ലാ​ത​ല വാ​ർ റൂം ​വ​ഴി ആ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.