ത്രേ​സ്യാ​മ്മ​യു​ടെ ജീ​വി​ത​വും ലോ​ക്ഡൗ​ണി​ൽ
Sunday, June 13, 2021 11:54 PM IST
നി​ല​ന്പൂ​ർ: ജീ​വ​തോ​പാ​ധി​യാ​യ കു​ട​വി​ൽ​പ്പ​ന​യും ന​ട​ക്കാ​താ​യ​തോ​ടെ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണു​പ്പാ​ടം മൂ​ലം​കു​ഴി ത്രേ​സ്യാ​മ്മ(55)യുടെ​ ജീ​വി​തം ത​ന്നെ ലോ​ക്ഡൗ​ണി​ലാ​യി.
മ​ഴ​ക്കാ​ല വി​പ​ണി മു​ന്നി​ൽ ക​ണ്ടു ഭിന്നശേഷിക്കാരിയായ ഇ​വ​ർ നി​ർ​മി​ച്ച കു​ട​ക​ളെ​ല്ലാം വി​റ്റ​ഴി​ക്കാ​നാ​കെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ചെ​റു​പ്പ​ത്തി​ൽ പോ​ളി​യോ ബാ​ധി​ച്ച​തി​നാ​ൽ ര​ണ്ടു കാ​ലി​നും സ്വാ​ധീ​ന​മി​ല്ല. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത​തി​നാ​ൽ സ​ഹോ​ദ​രി​യു​ടെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വീ​ട്ടി​ലാ​ണ് ഒ​റ്റ​യ്ക്ക് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. കു​ട​ക​ൾ, പേ​പ്പ​ർ പേ​ന​ക​ൾ, കൊ​ന്ത​മാ​ല​ക​ൾ എ​ന്നി​വ സ്വ​ന്ത​മാ​യി നി​ർ​മി​ച്ചു അ​തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണു ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ആ​റു​വ​ർ​ഷ​മാ​യി കു​ട​നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ട്.
ബാ​ങ്കി​ൽ നി​ന്നു വാ​യ്പ​യെ​ടു​ത്തും വ്യക്തികളിൽ നിന്നു പ​ലി​ശ​യ്ക്കു ക​ട​മെ​ടു​ത്തു​മാ​ണ് കു​ട​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​ക്കി​യ 50 കു​ട​ക​ളും ഈ ​വ​ർ​ഷ​ത്തെ 100 കു​ട​ക​ളും വി​ൽ​ക്കാ​നാ​യി​ട്ടി​ല്ല.
വീ​ൽ​ചെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യും മു​ട്ടി​ൽ ഇ​ഴ​ഞ്ഞു​മാ​ണ് ത്രേ​സ്യാ​മ്മ വീ​ടി​നു​ള്ളി​ൽ ച​ലി​ക്കു​ന്ന​ത്. പു​റ​ത്തു​പോ​യി കു​ട​ക​ൾ വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. പ​രി​ച​യ​മു​ള്ള​വ​രും സം​ഘ​ട​ന​ക​ളും മു​ഖേ​ന​യാ​ണ് വി​ൽ​പ്പ​ന ന​ട​ന്നി​രു​ന്ന​ത്. ഹൃ​ദ്രോ​ഗി കൂ​ടി​യാ​യ ത്രേ​സ്യാ​മ്മ​യ്ക്കു ചി​കി​ൽ​സ​യ്ക്കു ത​ന്നെ പ​ണ​മേ​റെ വേ​ണം. ഉ​ണ്ടാ​ക്കി​വ​ച്ച കു​ട​യെ​ങ്കി​ലും വി​റ്റാൽ ചി​കി​ത്സ​യ്ക്കു​ള്ള പ​ണ​മെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ർ. കരുണയുള്ളവരും സം​ഘ​ട​ന​ക​ളും സ​ഹാ​യ​ത്തി​നെ​ത്തു​മെ​ന്നു ത്രേ​സ്യാ​മ്മ പ്ര​തീ​ക്ഷി​ക്കു​ന്നു. ത്രേ​സ്യാ​മ്മ​യു​ടെ ഫോ​ണ്‍ ന​ന്പ​ർ: 8590251317.