കേ​ര​ക​ർ​ഷ​ക​ർ​ക്കു തു​ണ​യാ​യി പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ ഗ​വേ​ഷ​ണ​കേ​ന്ദ്രം
Sunday, June 13, 2021 11:54 PM IST
പ​ര​പ്പ​ന​ങ്ങാ​ടി: കേ​രം​തി​ങ്ങും കേ​ര​ള​നാ​ട്ടി​ൽ ക​ർ​ഷ​ക​ർ​ക്കു മി​ക​ച്ച വി​ള​വു ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്നൊ​രു സ​ർ​ക്കാ​ർ സം​വി​ധാ​ന​മു​ണ്ട്. മ​ല​ബാ​റി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു മു​ത​ൽ​ക്കൂ​ട്ടാ​ണ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ തെ​ങ്ങി​ൻ തൈ ​ഉ​ത്പ്പാ​ദ​ന കേ​ന്ദ്രം. ഇ​ത്ര​യും കാ​ല​ത്തി​നി​ട​യ്ക്ക് ഇ​വി​ടെ​നി​ന്നു മ​ല​ബാ​ർ​മേ​ഖ​ല​യി​ൽ ന​ട്ടു​വ​ള​ർ​ത്താ​നാ​യി ന​ൽ​കി​യ​ത് അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​നു തെ​ങ്ങി​ൻ​തൈ​ക​ളാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള തെ​ങ്ങി​ൻ തൈ ​ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് തു​ട​രു​ന്ന​ത്.
ഉ​യ​ര​ത്തി​ൽ വ​ള​ർ​ന്നു വ​ള​രെ കൂ​ടു​ത​ൽ വി​ള​വു ത​രു​ന്ന വെ​സ്റ്റ് കോ​സ്റ്റ് ടോ​ൾ (ഡ​ബ്ല്യു​സി​ടി), ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട കു​ള്ള​ൻ തെ​ങ്ങ് എ​ന്നി​വ​യാ​ണ് കൃ​ഷി​ഭ​വ​നു​ക​ൾ മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്ന​ത്. ഡ​ബ്ല്യു​സി​ടി ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ത്തു​തേ​ങ്ങ​ക​ൾ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ഉ​ള്ള്യേ​രി, തൊ​ട്ടി​ൽ​പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ത്തു​തേ​ങ്ങ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ ഫാ​മി​ലേ​ക്കു എ​ത്തി​ച്ചാ​ണ് ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത്. ഹൈ​ബ്രി​ഡ് ഇ​നം ചാ​വ​ക്കാ​ട്ടെ സ​ർ​ക്കാ​ർ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് എ​ത്തി​ക്കും. കോ​ക്ക​ന​ട്ട് കൗ​ണ്‍​സി​ൽ പ​ദ്ധ​തി പ്ര​കാ​രം അ​ത​ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​ഭ​വ​നു​ക​ൾ മു​ഖേ​ന​യാ​ണ് വി​ത​ര​ണം. ഡ​ബ്ല്യു​സി​ടി​യ്ക്ക് ഒ​ന്നി​നു 100 രൂ​പ​യാ​ണ് വി​ല. കൃ​ഷി​ഭ​വ​നു​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ അ​ൻ​പ​തു ശ​ത​മാ​നം സ​ബ്സി​ഡി ല​ഭി​ക്കും. ഹൈ​ബ്രി​ഡി​ന് 250 രൂ​പ​യാ​ണ് വി​ല​യെ​ങ്കി​ലും സ​ർ​ക്കാ​ർ സ​ബ്സി​ഡി​യു​ള്ള​തി​നാ​ൽ 125 രൂ​പ​യ്ക്ക് ക​ർ​ഷ​ക​ർ​ക്ക് കി​ട്ടും. തെ​ങ്ങി​ൻ​തൈ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ 17 ഏ​ക്ക​റി​ലാ​ണ് തെ​ങ്ങി​ൻ​തൈ​ക​ളു​ടെ​യും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​ടെ​യും ഉ​ത്പാ​ദ​നം. ഇ​തി​നു​പു​റ​മെ ക​ർ​ഷ​ക​ർ​ക്കാ​യി അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള പ​ച്ച​ക്ക​റി​വി​ത്തു​ക​ളും ഇ​വി​ടെ ത​യാ​റാ​ക്കു​ന്നു​ണ്ട്. എ​ല്ലാ വ​ർ​ഷ​വും ജൂ​ലൈ​യി​ലാ​ണ് തെ​ങ്ങി​ൻ​തൈ​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങു​ക. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നെ​ല്ലാം തെ​ങ്ങി​ൻ തൈ​ക​ൾ​ക്കു ആ​വ​ശ്യ​ക്കാ​രു​ണ്ടാ​കാ​റു​ണ്ട്. ജീ​വ​നി പ​ദ്ധ​തി പ്ര​കാ​രം കൃ​ഷി​ഭ​വ​നു​ക​ളി​ലൂ​ടെ വീ​ടു​ക​ളി​ൽ അ​ടു​ക്ക​ള​ത്തോ​ട്ട​മൊ​രു​ക്കാ​ൻ അ​ന​വ​ധി പ​ച്ച​ക്ക​റി തൈ​ക​ളും ഇ​വി​ടെ നി​ന്നു വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ത​ക്കാ​ളി
(ശ​ക്തി), മു​ള​ക് (ഉ​ജ്വ​ല), വ​ഴു​ത​ന (ഹ​രി​ത), വെ​ള്ള​രി (മു​ടി​ക്കോ​ട് ലോ​ക്ക​ൽ), പ​ന്നി​യൂ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട കു​റ്റി കു​രു​മു​ള​ക് എ​ന്നി​വ​യും ദീ​ർ​ഘ​കാ​ല പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളാ​യ അ​ഗ​ത്തി ചീ​ര, കു​രു​മു​ള​ക്, മു​രി​ങ്ങ, ഹൈ​ബ്രി​ഡ് ഇ​ന​മാ​യ സ​പ്ന പ​പ്പാ​യ, ക​മു​ക് (സു​മം​ഗ​ള) എ​ന്നി​വ​യും ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. വി​ത്തി​ന് മാ​ത്ര​മാ​യി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നെ​ത്തി​ച്ച പ​യ​ർ (ജ്യോ​തി​ക), ക​യ്പ (പ്രീ​തി), പ​ട​വ​ലം (കൗ​മു​ദി), മ​ത്ത​ൻ (അ​ന്പി​ളി) എ​ന്നി​വ​യും ന​ട്ടു​വ​ള​ർ​ത്തു​ന്നു​ണ്ട്.
17 ഏ​ക്ക​റി​ൽ 26 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഫാ​മി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ഫാ​മി​ലെ അ​ഞ്ചു കി​ണ​റു​ക​ളി​ൽ നി​ന്നാ​ണ് ജ​ല​സേ​ച​നം. വി​ത്തു​ക​ൾ മു​ള​പ്പി​ച്ചു തൈ​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ഫാ​മി​ലെ റെ​യി​ൻ ഷെ​ൽ​ട്ട​റു​ക​ൾ ആ​ന​ക്ക​യ​ത്തെ അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

തെ​ങ്ങോ​ല​പ്പു​ഴു​വി​നെ തു​ര​ത്താ​ൻ
സൗ​ജ​ന്യനി​ര​ക്കി​ൽ മി​ത്രപ്രാ​ണി​ക​ളും

പ​ര​പ്പ​ന​ങ്ങാ​ടി: തെ​ങ്ങോ​ല​പ്പു​ഴു​വി​നെ തു​ര​ത്തി നാ​ളി​കേ​ര​കൃ​ഷി കൂ​ടു​ത​ൽ ആ​ദാ​യ​ക​ര​മാ​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് തു​ണ​യാ​യി മി​ത്രപ്രാ​ണി​ക​ളും. പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ തെ​ങ്ങി​ൻതൈ ​ഉ​ത്പ്പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ പാ​ര​സൈ​റ്റ് ബ്രീ​ഡിം​ഗ് സ്റ്റേ​ഷ​നി​ൽ നി​ന്നു നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്കു കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് മി​ത്രപ്രാ​ണി​ക​ളെ ന​ൽ​കു​ന്ന​ത്.
ബ്രൈ​ക്കോ​ണി​ഡ്, ഗോ​ണി​യോ​സി​സ് എ​ന്നീ മി​ത്ര പ്രാ​ണി​ക​ളെ​യാ​ണ് പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ പാ​ര​സൈ​റ്റ് ബ്രീ​ഡിം​ഗ് സ്റ്റേ​ഷ​നി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ടെ​സ്റ്റ്‌​ട്യൂ​ബു​ക​ളി​ലാ​ക്കി ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന മി​ത്ര പ്രാ​ണി​ക​ളെ തെ​ങ്ങോ​ല​പ്പു​ഴു​വി​ന്‍റെ ശ​ല്യ​മു​ള്ള തെ​ങ്ങു​ക​ളി​ലേ​ക്കു ക​യ​റ്റി​വി​ടു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. പ്രാ​ണി​ക​ൾ തെ​ങ്ങോ​ല​പ്പു​ഴു​വി​ന്‍റെ മു​ട്ട​ക​ളി​ൻ​മേ​ൽ മു​ട്ട​യി​ട്ടു പെ​രു​കും. ഇ​ങ്ങ​നെ തെ​ങ്ങോ​ല​പ്പു​ഴു​ക്ക​ളെ തെ​ങ്ങി​ൻ തോ​പ്പു​ക​ളി​ൽ നി​ന്നു തു​ര​ത്താ​നാ​കും. പാ​ര​സൈ​റ്റ് ബ്രീ​ഡിം​ഗ് സ്റ്റേ​ഷ​നി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ലാ​ബി​ലാ​ണ് മി​ത്ര​പ്രാ​ണി​ക​ളു​ടെ പ​രി​ച​ര​ണം. തേ​നാ​ണ് ഇ​വ​യ്ക്കു​ള്ള ഭ​ക്ഷ​ണം. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നാ​ളി​കേ​ര​കൃ​ഷി കൂ​ടു​ത​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ മി​ത്ര​പ്രാ​ണി​ക​ൾ​ക്കാ​യി പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ എ​ത്താ​റു​ണ്ട്.