ഡി​സി​സി​യി​ൽ രോ​ഗി​ക​ൾ​ക്കു ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി
Sunday, June 13, 2021 1:18 AM IST
എ​ട​ക്ക​ര: ഡൊ​മി​ലി​സി​യ​റി കെ​യ​ർ സെ​ന്‍റ​റി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് പ​ര്യാ​പ്ത​മാ​യ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽകോ​ള​ജ് ഹോ​സ്റ്റ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.
ഭ​ര​ണ​സ​മി​തി കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​ക്കെ​തി​രെ സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തൊ​ന്പ​ത് പേ​രാ​ണ് കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന​ത്. പ്ര​ഭാ​ത ഭ​ക്ഷ​ണ​മാ​യി ര​ണ്ട് ഇ​ഡ്ഡ​ലി​യാ​ണ് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ന​ൽ​കു​ന്ന​ത്.
പി​ന്നെ ര​ണ്ട് മ​ണി​വ​രെ കാ​ത്തി​രി​ക്ക​ണം ഉ​ച്ച​യൂ​ണി​ന്. അ​തും വി​ശ​പ്പ​ക​റ്റാ​ൻ തി​ക​യി​ല്ല. രാ​ത്രി ന​ൽ​കു​ന്ന​താ​ക​ട്ടെ ഉ​ച്ച​യ്ക്ക് ന​ൽ​കി​യ​തി​ന്‍റെ ബാ​ക്കി ചോ​റും. കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് മ​രു​ന്നും താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും വാ​ഹ​ന​വും അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ട് ചെ​ല​വ​ഴി​ക്കാ​ൻ വ്യ​ക്ത​മാ​യ ഉ​ത്ത​ര​വു​ക​ൾ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ജ​ന​കീ​യ ഹോ​ട്ട​ലോ, സാ​മൂ​ഹി​ക അ​ടു​ക്ക​ള​യോ ആ​രം​ഭി​ക്കാ​തെ സ്വ​കാ​ര്യവ്യ​ക്തി​യു​ടെ ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് ഡി​സി​സി​യി​ലേ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തെ​ന്ന് ഡി​വൈ​എ​ഫ്ഐ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഷെ​ബീ​ർ, മേ​ഖ​ല സെ​ക്ര​ട്ട​റി പി.​എ​ൻ.​ജി​ജി​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. പ​ത്തൊ​ന്പ​ത് പേ​ർ​ക്ക് മാ​ന്യ​മാ​യ രീ​തി​യി​ൽ ഭ​ക്ഷ​ണം കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ഭ​ര​ണ​സ​മി​തി രാ​ജി​വെ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​ക്കെ​തി​രെ തി​ങ്ക​ളാ​ഴ്ച മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.