മാ​ലാ​പ​റ​ന്പ് പാ​ത​യോ​ര​ത്തെ പു​ൽ​ക്കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി
Sunday, June 13, 2021 1:16 AM IST
പു​ലാ​മ​ന്തോ​ൾ : അ​ങ്ങാ​ടി​പ്പു​റം - വ​ളാ​ഞ്ചേ​രി പാ​ത​യി​ൽ മാ​ലാ​പ​റ​ന്പ് മു​ത​ൽ ഓ​ണ​പ്പു​ട വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും പു​ൽ​ക്കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി. വാ​ഹ​ന​ങ്ങ​ൾ​ക്കു അ​പ​ക​ട​ക​ര​മാ​കു​ന്ന രീ​തി​യി​ൽ വ​ള​ർ​ന്ന പു​ൽ​ക്കാ​ടു​ക​ളും മ​ര​ച്ചി​ല്ല​ക​ളു​മാ​ണ് പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും സം​യു​ക്ത​മാ​യി വെ​ട്ടി​നീ​ക്കി​യ​ത്. കാ​ടു മൂ​ടി​ക്കി​ട​ക്കു​ന്ന​തു മൂ​ലം ഈ ​പ്ര​ദേ​ശം മാ​ലി​ന്യ നി​ക്ഷേ​പ സ്ഥ​ല​മാ​യി മാ​റി​യി​രു​ന്നു. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം കാ​ര​ണം വ​ഴി​ന​ട​ക്കാ​നും പ്ര​യാ​സ​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സൗ​മ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന പ്ര​ദേ​ശം മാ​ലി​ന്യം നീ​ക്കി​യും പൊ​ന്ത​ക്കാ​ടു​ക​ൾ വെ​ട്ടി​യും വൃ​ത്തി​യാ​ക്കി​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​ധു​സൂ​ദ​ന​ൻ , മെം​ബ​ർ​മാ​രാ​യ വി.​പി മു​ഹ​മ്മ​ദ് ഹ​നീ​ഫ, മു​ഹ​മ്മ​ദാ​ലി, ഷി​നോ​സ് ജോ​സ​ഫ്, ഡി​വൈ​എ​ഫ്ഐ പു​ലാ​മ​ന്തോ​ൾ, കു​രു​വ​ന്പ​ലം മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.