പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ​ ആശു​പ​ത്രി​ക്ക് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും
Sunday, June 13, 2021 1:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ​ ആശു​പ​ത്രി വി​ക​സ​ന​ത്തി​നു സ​മ​ഗ്ര​മാ​യ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​മെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ റ​ഫീ​ഖ. ഇ​തു​മാ​യി ബ​ന്ധ​പെ​ട്ട് അ​ടു​ത്ത ദി​വ​സം ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗം ചേ​ർ​ന്നു തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നു അ​വ​ർ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ പു​തി​യ പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ക്ക​ണ​മെ​ങ്കി​ൽ മാ​സ്റ്റ​ർ​പ്ലാ​ൻ അ​നി​വാ​ര്യ​മാ​ണ്. ഇ​തോ​ടെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ ഓ​രോ​ന്നാ​യി പൊ​ളി​ച്ചു പു​തി​യ​തു നി​ർ​മി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്.
ജി​ല്ലാ​ശു​പ​ത്രി​ക്ക് സ്ഥ​ല​മു​ണ്ടെ​ങ്കി​ലും കെ​ട്ടി​ട നി​ർ​മാ​ണം ക്ര​മാ​നു​ഗ​ത​മ​ല്ല. ഫ​ണ്ടു​ക​ൾ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചു വ​രി​ക​യാ​ണ്. ഈ ​രീ​തി മാ​റ്റി മാ​സ്റ്റ​ർ​പ്ലാ​നി​നു വി​ധേ​മാ​യി മാ​ത്ര​മേ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ക​യു​ള്ളൂ​വെ​ന്നു പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ജി​ല്ലാ​ശു​പ​ത്രി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​എം കെ​യ​ർ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ പ്ലാ​ന്‍റി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​സി​ഡ​ന്‍റ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ പ്ലാ​ന്‍റ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വാ​ർ​ഡു​ക​ളി​ലേ​ക്കു ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​നാ​കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.മു​സ്ത​ഫ, കു​റ്റീ​രി മാ​നു​പ്പ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.