ക​ല്ലു​ണ്ട ബ​ദ​ൽ സ്കൂ​ളി​നു വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ
Saturday, June 12, 2021 12:31 AM IST
നി​ല​ന്പൂ​ർ: ക​ല്ലു​ണ്ട ബ​ദ​ൽ സ്കൂ​ളി​നു വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഇ​ട​പെ​ട​ൽ. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​ണ്ട ബ​ദ​ൽ സ്ക്കൂ​ളു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന കേ​ന്ദ്ര​മൊ​രു​ക്കി​യി​ട്ടും വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ദി​വാ​സി കു​ട്ടി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങു​ന്നു​വെ​ന്ന ദീ​പി​ക വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​ടു​ത്ത ബു​ധ​നാ​ഴ്ച​ക്ക് മു​ന്പു ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് മ​ന്ത്രി ഐ​ടി​ഡി​പി അ​ധി​കൃ​ത​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
ബ​ദ​ൽ സ്കൂ​ളി​ലേ​ക്കു സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ​ടി​ഡി​പി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഐ​ടി​ഡി​പി അ​ധി​കൃ​ത​ർ പ​ണം അ​ട​യ്ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നു അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ചെ​യ്യു​മെ​ന്ന് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​നും പ​റ​ഞ്ഞു. മ​ന്ത്രി ഇ​ട​പെ​ട്ട​തോ​ടെ ക​ല്ലു​ണ്ട ബ​ദ​ൽ സ്കൂ​ളി​ലെ പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ വൈ​ദ്യു​തി എ​ത്തും.