മ​ല​യോ​ര​ത്ത് ജാ​ഗ്ര​ത​യോ​ടെ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം
Saturday, June 12, 2021 12:31 AM IST
നി​ല​ന്പൂ​ർ: കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം ശ​രി​വ​ച്ച് വെ​ള്ളി​യാ​ഴ്ച കാ​ല​വ​ർ​ഷ​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ മു​ത​ൽ കാ​ല​വ​ർ​ഷം തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. അ​തേ സ​മ​യം 2018 മു​ത​ൽ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലു​ണ്ടാ​യ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളു​ടെ തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങ​നെ​യെ​ല്ലാം ആ​ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലും അ​തി​ന് മു​ന്പ് റ​വ​ന്യൂ വ​കു​പ്പും ന​ട​ത്തി​യ യോ​ഗ​ങ്ങ​ളി​ലും ധാ​ര​ണ​യാ​യി​രു​ന്നു. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യാ​ൽ നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 1235 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 5268 പേ​രെ മാ​റ്റി​പാ​ർ​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്ക്.
ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ പൊ​തു​ജ​ന​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കാ​നാ​യി 22 ക്യാ​ന്പു​ക​ളാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഓ​രോ എ​ട്ടു മ​ണി​ക്കൂ​റി​ലും കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി മൂ​ന്നു വീ​തം ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കു ചു​മ​ത​ല ന​ൽ​കും. ക്യാ​ന്പു​ക​ളു​ടെ കാ​ര്യ​ത്തി​നാ​യി ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റെ​യും നി​യ​മി​ക്കും. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സേ​വ​നം സം​ബ​ന്ധി​ച്ച് ആ ​വ​കു​പ്പ് ത​ന്നെ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. വോ​ള​ണ്ടി​യ​ർ​മാ​രും സ​ജ്ജ​മാ​കും.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് താ​മ​സി​ക്കാ​നു​ള്ള ഇ​ടം, 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള ഇ​ടം, കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്കു താ​മ​സി​ക്കാ​ൻ മ​റ്റൊ​രി​ടം, ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു വേ​റെ സ്ഥ​ലം എ​ന്നി​ങ്ങ​നെ​യാ​ണ് ക്യാ​ന്പു​ക​ൾ ക്ര​മീ​ക​രി​ക്കു​ക. ദു​ര​ന്ത​മു​ണ്ടാ​യാ​ൽ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ടി​വ​രു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ​യും ആ​ളു​ക​ളു​ടെ​യും ക​ണ​ക്ക് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് വ​ഴി​ക്ക​ട​വാ​ണ്.
പ​ഞ്ചാ​യ​ത്ത്, കു​ടും​ബം, ആ​ളു​ക​ൾ, ക്യാ​ന്പു​ക​ൾ എ​ന്ന ക്ര​മ​ത്തി​ൽ വ​ഴി​ക്ക​ട​വ്- 584, 2644, നാ​ലു ക്യാ​ന്പു​ക​ൾ. എ​ട​ക്ക​ര- 23, 163, ഒ​രു ക്യാ​ന്പ്. പോ​ത്തു​ക​ല്ല്-206, 873, ഏ​ഴു ക്യാ​ന്പു​ക​ൾ. മൂ​ത്തേ​ടം-73, 206, ര​ണ്ട് ക്യാ​ന്പു​ക​ൾ. ചു​ങ്ക​ത്ത​റ-48, 283, ഒ​രു ക്യാ​ന്പ്. ക​രു​ളാ​യി-98, 284, ഒ​രു ക്യാ​ന്പ്. അ​മ​ര​ന്പ​ലം-53, 215, ഒ​രു ക്യാ​ന്പ്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ-150, 600, അ​ഞ്ച് ക്യാ​ന്പു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.