മ​ര​ത്തി​ൻ​ക​ട​വ് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Saturday, June 12, 2021 12:30 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ്-​മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മ​ര​ത്തി​ൻ​ക​ട​വ് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. പ​ദ്ധ​തി നി​ർ​മി​ക്കു​ന്ന നി​ർ​ദി​ഷ്ട പ്ര​ദേ​ശം പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ് വി​ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പു​ന്ന​പ്പു​ഴ​ക്ക് കു​റു​കെ മ​ര​ത്തി​ൻ ക​ട​വി​ലാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ഇ​തോ​ടെ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ നാ​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​നാ​ണ് പ​രി​ഹാ​ര​മാ​വു​ന്ന​ത്. നി​ല​വി​ൽ ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​മെ​ത്താ​ൻ പു​ന്ന​പ്പു​ഴ കാ​റ്റാ​ടി​ക്ക​ട​വ് വ​ഴി ഇ​രു​പ​ത് കി​ലോ​മീ​റ്റ​റോ​ള​മാ​ണ് ജ​ന​ങ്ങ​ൾ ചു​റ്റി സ​ഞ്ച​രി​ക്കു​ന്ന​ത്.
മ​രം​വെ​ട്ടി​ച്ചാ​ൽ- നെ​ല്ലി​ക്കു​ത്ത്- മ​ര​ത്തി​ൻ​ക​ട​വ്- മു​ണ്ട പൊ​തു​മ​രാ​മ​ത്ത് റോ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ച് സ്വ​കാ​ര്യ ഭൂ​മി​യി​ലൂ​ടെ അ​പ്രോ​ച്ച് റോ​ഡ് വ​രു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ കോ​ഴി​ക്കോ​ട് - നി​ല​ന്പൂ​ർ - ഗൂ​ഡ​ല്ലൂ​ർ റോ​ഡി​ലെ പാ​ലാ​ട് നി​ന്നാ​രം​ഭി​ച്ച് പാ​ലം ക​ട​ന്നു മ​ര​ത്തി​ൻ​ക​ട​വ് പൊ​തു​മ​രാ​മ​ത്ത് റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് രൂ​പ​രേ​ഖ. വ​ന​ഭൂ​മി ഒ​ഴി​വാ​ക്കി സ്വ​കാ​ര്യ ഭൂ​മി​യി​ലൂ​ടെ​യാ​ണ് അ​ലൈ​ൻ​മെ​ന്‍റ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.