മ​ല​പ്പു​റ​ത്തു 1,413 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Saturday, June 12, 2021 12:30 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15.05 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി. 1,413 പേ​ർ​ക്കാ​ണ് വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 2,306 പേ​ർ രോ​ഗ​മു​ക്ത​രാ​യ​താ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 2,94,646 ആ​യി. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 1,375 പേ​ർ നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധി​ത​രാ​യ​വ​രാ​ണ്. 13 പേ​ർ​ക്കു വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ 23 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 52,060 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 17,593 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.