കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ര​ണ്ടു​മാ​സം വൈ​കി​യ സം​ഭ​വം: അ​ന്വേ​ഷ​ണം തു​ട​ങ്ങി
Saturday, June 12, 2021 12:30 AM IST
താ​നൂ​ർ: പ​രി​ശോ​ധ​ന ഫ​ലം ര​ണ്ടു മാ​സം വൈ​കി കി​ട്ടി​യ​പ്പോ​ൾ വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത് വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന​യ്ക്കും പൊ​ൻ​മു​ണ്ടം പ​ഞ്ചാ​യ​ത്ത് യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ക്കീ​ർ പൊ​ൻ​മു​ണ്ടം പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
ഏ​പ്രി​ൽ 12നാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ വീ​ട്ട​മ്മ​യു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് ര​ണ്ടു മാ​സം ക​ഴി​ഞ്ഞു ല​ഭി​ച്ച​പ്പോ​ഴാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. പൊ​ൻ​മു​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യ്ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച സം​ബ​ന്ധി​ച്ച പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ അ​ന്വേ​ഷ​ണ​ത്തി​നു മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.