ഇ​ള​വു ദി​ന​ത്തി​ൽ തി​ര​ക്കി​ല​മ​ർ​ന്ന് നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ
Saturday, June 12, 2021 12:30 AM IST
നി​ല​ന്പൂ​ർ: ലോ​ക്ഡൗ​ണ്‍ ഇ​ള​വ് ദി​ന​ത്തി​ൽ തി​ര​ക്കി​ല​മ​ർ​ന്നു നി​ല​ന്പൂ​ർ ടൗ​ണ്‍. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യും വെ​ള്ളി​യാ​ഴ്ച വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ഉ​ൾ​പ്പെ​ടെ ഇ​ള​വ് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ന്ന​ലെ എ​ത്തി​യ​ത്. പ​ല സ​മ​യ​ങ്ങ​ളി​ലും ടൗ​ണി​ൽ നേ​രി​യ തോ​തി​ൽ ഗ​താ​ഗ​ത കു​രു​ക്കു​മു​ണ്ടാ​യി. അ​തേ സ​മ​യം കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ചെ​റി​യ വ​ർ​ധ​ന​വു​ണ്ടാ​യ​തോ​ടെ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് സ​ന്പൂ​ർ​ണ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​യി. ഇ​തോ​ടെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സും രം​ഗ​ത്തെ​ത്തി.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് മു​ഴു​വ​നാ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി​യ​തെ​ന്നു നി​ല​ന്പൂ​ർ എ​സ്ഐ സൂ​ര​ജ് പ​റ​ഞ്ഞു. പ​രി​ശോ​ധ​ന രാ​ത്രി വ​രെ തു​ട​ർ​ന്നു. പി​ന്നീ​ട് രാ​ത്രി പ​ട്രോ​ളിം​ഗും ന​ട​ത്തി. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മ​ല്ലാ​തെ ആ​രെ​യും ക​ട​ത്തി​വി​ട്ടി​ല്ല. ഇ​ന്നും നാ​ളെ​യും ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. റോ​ഡി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും ബാ​രി​ക്കേ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​യ​തി​നാ​ൽ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഉ​ച്ച​ക്കു ര​ണ്ടി​നു അ​ട​ച്ചു.