സൗ​ജ​ന്യ​മാ​യി ഇ​ന്ധ​നം ന​ൽ​കി
Saturday, June 12, 2021 12:30 AM IST
കാ​ളി​കാ​വ്: കോ​വി​ഡ് പ്ര​തി​രോ​ധ രം​ഗ​ത്ത് സേ​വ​നം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യി ഇ​ന്ധ​നം സം​ഭാ​വ​ന ചെ​യ്ത് പി.​കെ സ്റ്റാ​ർ ഗ്രൂ​പ്പ് രം​ഗ​ത്ത്. കാ​ളി​കാ​വ് ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​രു​പ​ത്ത​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് 500 രൂ​പ​ക്കു​ള്ള ഇ​ന്ധ​നം​വീ​തം ന​ൽ​കി​യ​ത്. പി.​കെ. സ്റ്റാ​ർ ഗ്രൂ​പ്പ് ഫ്യൂ​വ​ൽ സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ചാ​ണ് സൗ​ജ​ന്യ പെ​ട്രോ​ൾ വി​ത​ര​ണം ചെ​യ്ത​ത്. കാ​ളി​കാ​വ്, ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് ര​ണ്ടാം ത​രം​ഗം തു​ട​ങ്ങി​യ​ത് മു​ത​ൽ ദി​വ​സേ​ന രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി സേ​വ​നം ന​ട​ത്തു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് പെ​ട്രോ​ൾ ന​ൽ​കി​യ​ത്. പി.​കെ സ്റ്റാ​ർ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മി​സ്അ​ബ്ഖാ​ൻ മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ മാ​നേ​ജ​ർ സി​ജി​ൽ മോ​ൻ, പി.​കെ റ​ഹീം, മോ​യി​ക്ക​ൽ മു​ഹ​മ്മ​ദ​ലി, സി.​പി ഉ​മ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.