മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ നി​ൽ​പ്പു സ​മ​രം
Saturday, June 12, 2021 12:30 AM IST
മൂ​ർ​ക്ക​നാ​ട്: പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​യ​വൈ​ക​ല്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളും മു​സ്ലീം​ലീ​ഗ് നേ​തൃ​ത്വ​വും സം​യു​ക്ത​മാ​യി മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സം​ഗ​മ​വും നി​ൽ​പ്പു സ​മ​ര​വും ന​ട​ത്തി.
പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ മു​ന്ന​ണി പോ​രാ​ളി​ക​ളെ​യും ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ​യും പൊ​തു​സ​ന്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള​വ​രെ​യും മാ​ത്രം പ​രി​ശോ​ധ​ന ന​ട​ത്തി ടി​പി​ആ​ർ കൂ​ടി​യെ​ന്നും പ​റ​ഞ്ഞു പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നി​ൽ​പ്പു സ​മ​രം ന​ട​ത്തി​യ​ത്.
മു​സ്ലീം​ലീ​ഗ് നേ​താ​ക്ക​ളും പ്ര​തി​പ​ക്ഷം അ​ഗ​ങ്ങ​ളും പ്ര​സി​ഡ​ന്‍റി​നു നി​വേ​ദ​നം ന​ൽ​കി. മ​ണ്ഡ​ലം മു​സ്ലീം​ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​മൂ​സ​ക്കു​ട്ടി, പ​ഞ്ചാ​യ​ത്ത് മു​സ്ലീം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് സ​ഹ​ൽ ത​ങ്ങ​ൾ, പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​യ കാ​സിം മൂ​ർ​ക്ക​നാ​ട്, സ​ക്കീ​ർ ക​ള​ത്തി​ങ്ങ​ൽ, ക​ല​ന്പ​ൻ ബാ​പ്പു, അ​ബ്ബാ​സ് വാ​തു​ക്കാ​ട്ടി​ൽ, പി. ​ജ​മീ​ല, കെ. ​ന​ഫ്ല, കെ. ​റ​ജീ​ന, വി.​ബി വി​നീ​ത എ​ന്നി​വ​രും മു​സ്ലിം​ലീ​ഗ് നേ​താ​ക്ക​ളാ​യ കെ. ​ബീ​രാ​ൻ​ഹാ​ജി, കു​ട്ടി​പ്പ കാ​വു​ങ്ങ​ൽ, പി. ​ബ​ഷീ​ർ, റാ​ഫി മൂ​ർ​ക്ക​നാ​ട് തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.