ലോ​ക്ഡൗ​ണ്‍ ഇ​ള​വി​ൽ കുരുങ്ങി മ​ഞ്ചേ​രി
Saturday, June 12, 2021 12:30 AM IST
മ​ഞ്ചേ​രി: ലോ​ക്ഡൗ​ണി​ൽ ഒ​രു ദി​വ​സ​ത്തെ ഇ​ള​വ് അ​നു​വ​ദി​ച്ച​പ്പോ​ൾ മ​ഞ്ചേ​രി ന​ഗ​രം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സ്തം​ഭി​ച്ചു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം ഇ​ന്ന​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കു അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്നും നാ​ളെ​യും ട്രി​പ്പി​ൾ ലോ​ക് ഡൗ​ണി​നു സ​മാ​ന​മാ​യ ക​ടു​ത്ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്നു ജി​ല്ല​യി​ലെ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ന​ലെ ജ​നം ടൗ​ണി​ലേ​ക്കു ഒ​ഴു​കി​യ​ത്. മാ​ർ​ക്ക​റ്റി​ൽ ന​ല്ല വ്യാ​പാ​രം ന​ട​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ന​ല​ത്തെ ജ​ന​ത്തി​ര​ക്ക് കൊ​ണ്ടു​ണ്ടാ​കു​ന്ന കോ​വി​ഡ് വ്യാ​പ​നം ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞേ അ​റി​യാ​നാ​കൂ​വെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു.