കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
Sunday, May 16, 2021 2:01 AM IST
മ​ഞ്ചേ​രി: ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കാ​ര​ക്കു​ന്ന് സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ ത​ട​വ​ള്ളി (52) യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 7.45ഓ​ടെ കാ​ര​ക്കു​ന്ന് ച​പ്പാ​ത്തി ക​ന്പ​നി​ക്ക​ടു​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: മി​നി (മ​ഞ്ചേ​രി ന​ഗ​ര​സ​ഭ മു​ൻ കൗ​ണ്‍​സി​ല​ർ). മ​ക്ക​ൾ: ദി​ലീ​ഷ്, ദീ​പ്തി, ഗോ​പി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: കു​മാ​രി, ഗി​രീ​ഷ്, പ​രേ​ത​രാ​യ ച​ന്ദ്ര​ൻ, മു​ര​ളീ​ധ​ര​ൻ. അ​ച്ഛ​ൻ: പ​രേ​ത​നാ​യ ചാ​ത്ത​ൻ. അ​മ്മ: പ​രേ​ത​യാ​യ ച​ക്കി​ക്കു​ട്ടി.