ഇ​ന്നു ചെ​റി​യ പെ​രു​ന്നാ​ൾ: കാ​ളി​കാ​വ് ഹി​മ​കെ​യ​ർ ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ ആ​ഘോ​ഷ നി​റ​വി​ൽ
Thursday, May 13, 2021 12:02 AM IST
കാ​ളി​കാ​വ്: ലോ​ക്ക് ഡൗ​ണി​ന്‍റെ വീ​ർ​പ്പു​മു​ട്ട​ൽ അ​റി​യാ​തെ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ക​യാ​ണ് കാ​ളി​കാ​വ് അ​ട​ക്കാ​കു​ണ്ട് ഹി​മ കെ​യ​ർ ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ. അ​വ​ഗ​ണ​ന​യു​ടെ​യും ഒ​റ്റ​പ്പെ​ട​ലി​ന്‍റെ​യും നി​ല​യി​ല്ലാ ക​യ​ത്തി​ൽ ക​ഴി​ഞ്ഞ​വ​രാ​യി​രു​ന്നു ഇ​വ​ർ. ഇ​ന്നു കോ​വി​ഡ്19 ന്‍റെ ഭീ​തി​യി​ൽ മു​സ്ലിം ജ​ന​വി​ഭാ​ഗം സ്വ​വ​സ​തി​ക​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ക​ത​ക​ട​ച്ചു ക​ഴി​യു​ന്പോ​ൾ അ​വ​ര​നു​ഭ​വി​ച്ച സ​ങ്ക​ട​ക്ക​ണ്ണീ​ർ ക​യ​ങ്ങ​ളി​ൽ നി​ന്നു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളു​ടെ​യും കൈ​പ്പി​ടി​ച്ച് ഹി​മ​യു​ടെ സ്നേ​ഹ​തീ​ര​ത്ത​ണ​ഞ്ഞ ഹി​മ​യി​ലെ ഉ​പ്പ​മാ​രും ഉ​മ്മ​മാ​രും പ്ര​തീ​ക്ഷ​യു​ടെ ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ക​യാ​ണ്.
ഹി​മ​യി​ലെ നൂ​റോ​ളം വ​രു​ന്ന അ​ന്തേ​വാ​സി​ക​ൾ മൈ​ലാ​ഞ്ചി​യി​ട്ടും പാ​ട്ടു പാ​ടി​യും പു​ത്ത​ൻ ഉ​ട​യാ​ട​ക​ൾ അ​ണി​ഞ്ഞും അ​ത്ത​റി​ന്‍റെ പ​രി​മ​ള​ത്തി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത് ഏ​വ​രു​ടെ​യും ക​ണ്ണു നി​റ​യ്ക്കു​ന്ന കാ​ഴ്ച​യാ​യി. ഹി​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​രീ​ദ് റ​ഹ്മാ​നി, മാ​നേ​ജ​ർ സ​ലാം ഫൈ​സി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എം.​കെ ജു​നൈ​ദ്, ധ​ന്യ​സു​ദ​ർ​ശ​ൻ, ഹ​ബീ​ബ റ​ഹ്മാ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.