കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു പാ​ലി​യേ​റ്റീ​വ് രം​ഗ​ത്ത്
Thursday, May 13, 2021 12:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ സി​എ​ഫ്എ​ൽ​ടി​സി സെ​ന്‍റ​റി​ന്‍റെ ഉ​പ​യോ​ഗ​ത്തി​നും ന​ഗ​ര​സ​ഭ​യി​ലെ ആ​ളു​ക​ൾ​ക്കുആം​ബു​ല​ൻ​സ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​ഗ​ര​സ​ഭ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി കൈ​മാ​റി​യ ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ പാ​ലി​യേ​റ്റീ​വ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ കു​റ്റീ​രി മാ​നു​പ്പ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി​ക്ക് കൈ​മാ​റി.
ഇ​തോ​ടൊ​പ്പം സി​എ​ഫ്എ​ൽ​ടി​സി സെ​ന്‍റ​റി​ലേ​ക്കു പി​പി​ഇ കി​റ്റും പാ​ലി​യേ​റ്റീ​വ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജ​ൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി.
മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൾ സ​ജീം, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ.​ന​സീ​റ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​എ​സ്.​സ​ന്തോ​ഷ്കു​മാ​ർ, എം. ​ഹ​നീ​ഫ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.