ജി​ല്ല​യി​ൽ 6,28,513 പേ​ർ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Thursday, May 13, 2021 12:02 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​തു​വ​രെ 6,28,513 പേ​ർ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച വ​രെ 5,04,895 പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 1,23,618 പേ​ർ​ക്ക് ര​ണ്ടാം ഡോ​സു​മാ​ണ് ന​ൽ​കി​യ​ത്. പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ലാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ല​വി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.
38,827 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ ഒ​ന്നാം ഡോ​സും 27,743 പേ​ർ​ക്ക് ര​ണ്ടാം ഡോ​സും ന​ൽ​കി. കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളി​ൽ 15,831 പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 16,271 പേ​ർ​ക്ക് ര​ണ്ടാം ഡോ​സും ല​ഭ്യ​മാ​ക്കി. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ 12,751 പേ​ർ ര​ണ്ടാം വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. നേ​ര​ത്തെ 33,545 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ദ്യ ഘ​ട്ട വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നു. 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 4,16,692 പേ​ർ ആ​ദ്യ​ഘ​ട്ട വാ​ക്സി​നും 66,853 പേ​ർ ര​ണ്ടാം ഘ​ട്ട വാ​ക്സി​നു​മാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.