ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്ക​ണം: ഡോ​ക്ട​ർ​മാ​ർ
Thursday, May 13, 2021 12:02 AM IST
മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ൽ​സാ സൗ​ക​ര്യ​ങ്ങ​ൾ അ​ടി​യ​ന്തി​രാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു ഗ​വ​ണ്‍​മെ​ന്‍റ് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട അ​ടി​യ​ന്ത​ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും ന​ൽ​കി​യ​താ​യി അ​വ​ർ പ​റ​ഞ്ഞു. പാ​വ​പ്പെ​ട്ട​രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​മാ​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്സി​ജ​ൻ ബെ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ണം. കോ​വി​ഡ് അ​തി തീ​വ്ര​വ്യാ​പ​നം ന​ട​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ൽ ര​ണ്ടാം​വ​ര​വി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ ബെ​ഡു​ക​ൾ ആ​വ​ശ്യ​മാ​ണ്.​സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ൂടു​ത​ൽ രോ​ഗി​ക​ൾ ഇ​പ്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണെ​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്.
നി​ല​വി​ൽ ജി​ല്ല​യി​ൽ ല​ഭി​ക്കു​ന്ന ഓ​ക്സി​ജ​ൻ അ​പ​ര്യാ​പ്ത​മാ​ണ്.14 മെ​ട്രി​ക് ട​ണ്‍ ആ​ണ ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. ദി​വ​സ​വും 2530 മെ​ട്രി​ക്ട​ണ്‍ ഓ​ക്സി​ജ​ൻ ഇ​പ്പോ​ൾ ത​ന്നെ ആ​വ​ശ്യ​മാ​ണ്. കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ ജി​ല്ല​യി​ൽ എ​ത്തി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ടാ​ങ്ക് ക​പ്പാ​സി​റ്റി കൂ​ട്ടാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണം. ഇ​നി​യും 1000 ഡി ​ടൈ​പ്പ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ജി​ല്ല​ക്ക് ആ​വ​ശ്യ​മാ​ണ്.​തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ 164 ബെ​ഡു​ക​ളും കോ​വി​ഡ് ഓ​ക്സി​ജ​ൻ ബെ​ഡു​ക​ൾ ആ​ക്കി മാ​റ്റാ​ൻ സാ​ധി​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ​ശു​പ​ത്രി​യി​ൽ 120 ആ​ക്കി ഉ​യ​ർ​ത്താ​നും സാ​ധി​ക്കു​മെ​ന്നു അ​വ​ർ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ​ജി​എം​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​പി മൊ​യ്തീ​ൻ, സെ​ക്ര​ട്ട​റി ഡോ.​ഹ​നി ഹ​സ​ൻ,
ട്ര​ഷ​റ​ർ ഡോ.​എം.​ദി​ലീ​പ്, ഡോ.​എ.​കെ റ​ഉൗ​ഫ്, ഡോ.​പി.​ഷം​സു​ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.