മ​ല​പ്പു​റ​ത്തു 5,388 പേ​ർ​ക്കു കോ​വി​ഡ്
Thursday, May 13, 2021 12:02 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് 19 വൈ​റ​സ് ബാ​ധി​ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന. ഇ​ന്ന​ലെ5,388 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണം 5,000 ക​ട​ക്കു​ന്ന​ത്. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കും ഇ​താ​ണ്. 39.03 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക്.​രോ​ഗി​ക​ളു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധി​ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണ​മാ​ണ് ബു​ധ​നാ​ഴ്ച​യും കൂ​ടു​ത​ൽ. ഇ​ത്ത​ര​ത്തി​ൽ 5,185 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. 128 പേ​ർ​ക്ക് വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 74 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 74,480 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 48,529 പേ​ർ വി​വി​ധ ചി​കി​ത്സാകേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 1,450 പേ​രാ​ണ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 162 പേ​രും 228 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ 163 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ബു​ധ​നാ​ഴ്ച 3,946 പേ​ർ രോ​ഗ​വി​മു​ക്ത​രാ​യ​താ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​വ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​വ​രു​ടെ എ​ണ്ണം 1,67,148 ആ​യി. ജി​ല്ല​യി​ൽ ഇ​തു​വ​രെ 732 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്.
കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ഭ്യ​ർ​ഥി​ച്ചു. ജി​ല്ല​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 5,000 ക​ട​ന്നി​രി​ക്കു​ന്നു എ​ന്ന​ത് ഗൗ​ര​വ​മാ​യി കാ​ണ​ണം. വൈ​റ​സ് വ്യാ​പ​നം ത​ട​യാ​ൻ അ​തീ​വ ജാ​ഗ്ര​ത​യാ​ണ് അ​നി​വാ​ര്യ​മെ​ന്നും പൊ​തു സ​മൂ​ഹം രോ​ഗ നി​ർ​വ്യാ​പ​ന ന​ട​പ​ടി​ക​ളു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വും ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നും രോ​ഗ​ബാ​ധി​ത​ർ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ആ​ശ​ങ്ക​യി​ല്ലാ​തെ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ ത​ന്നെ ഈ ​ഘ​ട്ട​വും ത​ര​ണം ചെ​യ്യാ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
പൊ​തു സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക​യും അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ പു​റ​ത്തി​റ​ങ്ങേ​ണ്ടി​വ​രു​ന്ന​വ​ർ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ക​യും മാ​ത്ര​മാ​ണ് വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള പോം​വ​ഴി​യെ​ന്നു ഡി​എം​ഒ പ​റ​ഞ്ഞു. കു​ട്ടി​ക​ളും മു​തി​ർ​ന്ന പൗ​ര​ൻ​മാ​രും ഒ​രു കാ​ര​ണ​വ​ശാ​ലും വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​ത്.
ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ലും വൈ​റ​സ് ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യാ​ലും അ​തു മ​റ​ച്ചു​വ​യ്ക്ക​രു​ത്. നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ഇ​ക്കാ​ര്യം അ​റി​യി​ച്ച് ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം. അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.