മ​ങ്ക​ട ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് സ്റ്റ​ബി​ലൈ​സേ​ഷ​ൻ യൂ​ണി​റ്റ് ആ​രം​ഭി​ക്കും
Wednesday, May 12, 2021 12:34 AM IST
മ​ങ്ക​ട: മ​ങ്ക​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക​ൾ​ക്കു പ്രാ​ഥ​മി​ക ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നു ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ അ​ടി​യ​ന്തി​ര​മാ​യി സ്റ്റ​ബി​ലൈ​സേ​ഷ​ൻ യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം.

കോ​വി​ഡ് പോ​സി​റ്റീ​വി​നെ​തു​ട​ർ​ന്നു വീ​ടു​ക​ളി​ലും മ​റ്റും ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കു ശാ​രീ​രി​ക അ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് സ്റ്റ​ബി​ലൈ​സേ​ഷ​ൻ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​ക്സി​ജ​ൻ, മ​റ്റു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള അ​ഞ്ച് ഐ​സി​യു ബെ​ഡു​ക​ളാ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഒപി പ്ര​വ​ർ​ത്ത​ിക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ത​ന്നെ​യാ​കും സ്റ്റ​ബി​ലൈ​സേ​ഷ​ൻ യൂ​ണി​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​തി​നു ശേ​ഷം ഗു​രു​ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ജി​ല്ലാ ഹോ​സ്പി​റ്റ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു റ​ഫ​ർ ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ക. അ​തോ​ടൊ​പ്പം എ​ൻ​ആ​ർ​എ​ച്ച്എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ങ്ക​ട ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ കോ​വി​ഡ് ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ 25 ഐ​സി​യു ബെ​ഡു​ക​ൾ സ​ജ്ജീ​ക​രി​ക്കും.

രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ​ക്ക് എ​ത്തു​ന്ന​തി​നു കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക റാ​ന്പ് നി​ർ​മി​ക്കു​ന്ന പ്ര​വൃ​ത്തി​യും ഉ​ട​നെ ആ​രം​ഭി​ക്കും. അ​തി​നി​ടെ രാ​മ​പു​രം ജെം​സ് കോ​ള​ജി​ൽ ഓ​ക്സി​ജ​ൻ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ കോ​വി​ഡ് ഹോ​സ്പി​റ്റ​ൽ താ​ത്കാ​ലി​ക​മാ​യി ആ​രം​ഭി​ക്കു​ന്ന​തി​നും ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​അ​ബ്ദു​ൾ​ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​ജു​വൈ​രി​യ, മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​സ്ഗ​ർ അ​ലി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഷം​സു​ദീ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.​കെ.​ശ​ശീ​ന്ദ്ര​ൻ, ജാ​ഫ​ർ വെ​ള്ളേ​ക്കാ​ട്ട്. പി.​കൃ​ഷ്ണ​ദാ​സ്, സൈ​ഫു​ള്ള ക​റു​മൂ​ക്കി​ൽ, ഫൈ​സ​ൽ മാ​ന്പ​ള്ളി, സ​മ​ദ് പ​റ​ച്ചി​ക്കോ​ട്ടി​ൽ, ടി.​ടി.​ബ​ഷീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.