അ​മ​ര​ന്പ​ല​ത്ത് കു​ടും​ബ​ശ്രീ ഓ​ക്സി​മീ​റ്റ​ർ ച​ല​ഞ്ച്
Wednesday, May 12, 2021 12:34 AM IST
പൂ​ക്കോ​ട്ടും​പാ​ടം : നി​ര​വ​ധി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മാ​തൃ​ക​യാ​യ അ​മ​ര​ന്പ​ലം കു​ടും​ബ​ശ്രീ പു​തി​യ ദൗ​ത്യ​വു​മാ​യി രം​ഗ​ത്ത്. പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ച​ല​ഞ്ചാ​ണ് ഇ​പ്രാ​വ​ശ്യം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. അ​മ​ര​ന്പ​ലം പി​എ​ച്ച്സി​ക്ക് കീ​ഴി​ൽ ഓ​ക്സി മീ​റ്റ​ർ ല​ഭ്യ​ത കു​റ​വാ​ണെ​ന്ന​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് കു​ടും​ബ​ശ്രീ ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ സി​ഡി​എ​സ് അ​ധ്യ​ക്ഷനാ​യ ശ​ശി​കു​മാ​ർ കു​ടും​ബ​ശ്രീ വ​ഴി പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ വാ​ങ്ങി ന​ൽ​കി​യാ​ലോ​യെ​ന്ന് അം​ഗ​ങ്ങ​ളോ​ട് ആ​ലോ​ചി​ച്ച​ത്. അം​ഗ​ങ്ങ​ൾ ഐ​ക്യ​ക​ണ്ഠേ​ന ഇ​തി​നെ പി​ന്താ​ങ്ങു​ക​യാ​യി​രു​ന്നു. ഓ​രോ വാ​ർ​ഡി​ലും നി​ന്നൂ വാ​ങ്ങു​ന്ന ഓ​ക്സി​മീ​റ്റ​ർ അ​ത​ത് വാ​ർ​ഡു​ക​ളി​ൽ ത​ന്നെ​യാ​ണ് സൂ​ക്ഷി​ക്കു​ക.
നി​ല​വി​ൽ 150 പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ആ​ണ് വാ​ങ്ങു​ന്ന​ത്. 1400 രൂ​പ​വീ​ത​മാ​ണ് ഒ​രു പ​ൾ​സ് ഓ​ക്സി​മീ​റ്റ​റി​ന്‍റെ വി​ല. കൂ​ടാ​തെ ചി​ല എ​ഡി​എ​സു​ക​ൾ പി​പി​ഇ​കി​റ്റും ഫോ​ഗിം​ഗ് മെ​ഷീ​നും വാ​ങ്ങി ന​ൽ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ര​ണ്ടു ല​ക്ഷ​ത്തി അ​ൻ​പ​ത്തി ഏ​ഴാ​യി​രം രൂ​പ അ​മ​ര​ന്പ​ലം കു​ടും​ബ​ശ്രീ സ​മാ​ഹ​രി​ച്ചു ന​ൽ​കി​യി​രു​ന്നു. ​ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​ടും​ബ​ശ്രീ അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ശ​ശി​കു​മാ​ർ, കെ.​ടി സു​ധ, കെ. ​സാ​ജി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.