ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ക്സി​ൻ ച​ല​ഞ്ച്
Wednesday, May 12, 2021 12:34 AM IST
എ​ട​ക്ക​ര: കോ​വി​ഡ് വാ​ക്സി​ൻ ചല​ഞ്ചി​ലേ​ക്ക് കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഭാ​വ​ന. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ചല​ഞ്ചി​ലേ​ക്ക് പ​തി​നാ​യി​രം രൂ​പ ന​ൽ​കി മാ​തൃ​ക​യാ​യ​ത്.
നാ​ട് കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ വി​റ​ങ്ങ​ലി​ച്ച് നി​ൽ​ക്കു​ന്പോ​ൾ നാ​ടി​ന് കൈ​ത്താ​ങ്ങാ​യാ​ണ് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലെ തൊ​ഴി​ലാ​ളി​ക​ളും രം​ഗ​ത്തെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി 20 രൂ​പ​യ്ക്ക് ഉൗ​ണ്‍ ന​ൽ​കി ഞെ​ട്ടി​ക്കു​ള​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സാ​മൂ​ഹ്യ അ​ടു​ക്ക​ള​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ പാ​റു​ക്കു​ട്ടി, ഇ​ന്ദി​ര, സു​ബൈ​ദ എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്. തു​ക സി​പി​എം പോ​ത്തു​ക​ല്ല് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​സ​ഹീ​റി​ന് കൈ​മാ​റി.
പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്ത് അം​ഗം മു​സ്ത​ഫ പാ​ക്ക​ട സം​ബ​ന്ധി​ച്ചു.