മീ​റ്റ​ർ റീ​ഡിം​ഗ് സ്വ​യം എ​ടു​ക്കാം
Wednesday, May 12, 2021 12:31 AM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 ന്‍റെ അ​തി തീ​വ്ര​വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കെഎ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​യ്ന്‍റെ​മെ​ന്‍റ് സൊ​ണു​ക​ളാ​യി മാ​റു​ക​യും മീ​റ്റ​ർ റീ​ഡിം​ഗ് എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്വ​ന്ത​മാ​യി മീ​റ്റ​ർ റീ​ഡിം​ഗ് എ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം കെഎ​സ്ഇ​ബി ഏ​ർ​പ്പെ​ടു​ത്തി. ഇ​തി​നാ​യി ഉ​പ​ഭോ​ക്താ​വി​ന്കെഎ​സ്ഇ​ബി​യി​ൽ നി​ന്നു എ​സ്എം​എ​സ് മു​ഖേ​ന ല​ഭി​ക്കു​ന്ന ലി​ങ്കി​ൽ മീ​റ്റ​റി​ന്‍റെ ഫോ​ട്ടോ​യും മീ​റ്റ​ർ റീ​ഡിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളും അ​പ്‌ലോ​ഡ് ചെ​യ്ത് അ​യ​യ്ക്കാം.
ഇ​ങ്ങ​നെ ചെ​യ്യാ​ത്ത​വ​രു​ടെ ഉ​പ​ഭോ​ഗ​ത്തി​നു മു​ൻ​കാ​ല​ങ്ങ​ളി​ൽ ചെ​യ്ത​തു പോ​ലെ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ ശ​രാ​ശ​രി ബി​ൽ നി​ശ്ച​യി​ച്ച് ന​ൽ​കും. മാ​ന്യ ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​തു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നു മ​ഞ്ചേ​രി ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഡ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.