കോ​വ​ിഡ് ദു​രി​ത​ത്തി​ലും ത​ള​രാ​തെ പാ​ലു​ത്പ്പാ​ദ​ന മേ​ഖ​ല
Wednesday, May 12, 2021 12:31 AM IST
നി​ല​ന്പൂ​ർ: മി​ൽ​മ​യു​ടെ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ലും വി​ൽ​പ്പ​ന​യി​ലും വ​ർ​ധ​ന​വ്. മി​ൽ​മ മ​ല​ബാ​ർ യൂ​ണി​യ​നു കീ​ഴി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ ഉ​ത്പാ​ദ​ന​മു​ള്ള​ത് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലാ​ണ്. 2020-ൽ 27300 ​ലി​റ്റ​ർ പാ​ൽ ഉ​ത്പാ​ദ​ന​മു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം 9700 ലി​റ്റ​ർ വ​ർ​ധി​ച്ച് 37000 ലി​റ്റ​റാ​യി ഉ​യ​ർ​ന്നു. വി​ൽ​പ്പ​ന രം​ഗ​ത്തും കു​തി​പ്പു​ണ്ടെ​ന്നു ജി​ല്ലാ സം​ഭ​ര​ണ വി​ഭാ​ഗം മേ​ധാ​വി പി.​പു​ഷ്പ​രാ​ജ് പ​റ​ഞ്ഞു.

5800 ക്ഷീ​ര​ക​ർ​ഷ​ക​ർ നി​ല​ന്പൂ​ർ മേ​ഖ​ല​ക്ക് കീ​ഴി​ലു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന പ്ര​തി​സ​ന്ധി​യി​ൽ മി​ൽ​മ മു​ട​ങ്ങാ​തെ പാ​ൽ ശേ​ഖ​രി​ക്കു​ന്ന​തും യ​ഥാ​സ​മ​യം പ​ണം ന​ൽ​കു​ന്ന​തും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു വ​ലി​യ ആ​ശ്വാ​സ​മാ​ണ്. നി​ല​ന്പൂ​ർ ചി​ല്ലിം​ഗ് പ്ലാ​ന്‍റി​ൽ നി​ന്നു പ്ര​തി​ദി​നം 37000 ലി​റ്റ​ർ പാ​ലാ​ണ് കോ​ഴി​ക്കോ​ടു​ള്ള മി​ൽ​മ​യു​ടെ ഡ​യ​റി ഫാ​മി​ലേ​ക്കു ന​ൽ​കു​ന്ന​ത്. ക​ൽ​പ്പ​റ്റ ഡ​യ​റി ഫാ​മി​ൽ നി​ന്നു​മാ​ണ് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലേ​ക്കു വി​ൽ​പ്പ​ന​ക്ക് ആ​വ​ശ്യ​മാ​യ പാ​ലും പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ളും എ​ത്തു​ന്ന​ത്. പ്ര​തി​ദി​നം 2400 ലി​റ്റ​ർ പാ​ലും കൂ​ടാ​തെ പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ളും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി വി​ൽ​പ്പ​ന വി​ഭാ​ഗം മ​നേ​ജ​ർ എ​സ്. സു​ലൈ​മാ​ൻ​ഷാ പ​റ​ഞ്ഞു. മി​ൽ​മ​യു​ടെ പാ​ലി​നും പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ശ്വ​സ്ത​ത വ​ർ​ധി​ച്ച​താ​ണ് വി​ൽ​പ്പ​ന ഉ​യ​രാ​ൻ കാ​ര​ണം. ചെ​റി​യ പെ​രു​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​വി​ൽ പ്ര​തി​ദി​നം 35000 ലി​റ്റ​ർ വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​ണ്ട്. പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ 50, 000 ലി​റ്റ​ർ പാ​ൽ വി​ൽ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.