തോ​ട്ട​ങ്ങ​ളി​ൽ റെ​യ്ൻ ഗാ​ർ​ഡിം​ഗ് തു​ട​ങ്ങി
Wednesday, May 12, 2021 12:31 AM IST
കാ​ളി​കാ​വ്: റ​ബ​റി​നു 250 താ​ങ്ങു വി​ല ന​ൽ​കു​മെ​ന്ന ഇ​ട​തു​മു​ന്ന​ണി​യു​ടെ വാ​ഗ്ദാ​ന​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു ക​ർ​ഷ​ക​ർ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ റെ​യ്ൻ ഗാ​ർ​ഡിം​ഗ് തു​ട​ങ്ങി. സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ പ്ലാ​സ്റ്റി​ക്ക് പ​തി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ റെ​യ്ൻ ഗാ​ർ​ഡിം​ഗി​നു ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ​ക്കെ​ല്ലാം വി​ല​യും വ​ൻ​തോ​തി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഒ​രു റ​ബ​ർ​മ​രം റെ​യ്ൻ ഗാ​ർ​ഡിം​ഗ് ചെ​യ്യ​ണ​മെ​ങ്കി​ൽ 30 രൂ​പ​യി​ല​ധി​കം ചെ​ല​വ് വ​രും. റ​ബ​ർ മാ​ർ​ക്ക​റ്റ് തു​റ​ക്കാ​ത്ത​തി​നാ​ൽ ഷീ​റ്റി​നു വി​ല നി​ല​വാ​ര സ്ഥി​ര​ത​യി​ല്ല.

റ​ബ​ർ ഷീ​റ്റി​ന് കി​ലോ​ക്ക് യ​ഥാ​ക്ര​മം 166 രൂ​പ​യും ഒ​ട്ടു​പാ​ലി​നു 103 രൂ​പ​യും ലാ​റ്റ​ക്സി​ന് 150 രൂ​പ​യു​മാ​ണ് നി​ല​വി​ലെ വി​ല. ഈ ​വ​ർ​ഷ​വും കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ർ​ക്ക​റ്റി​നെ സം​ബ​ന്ധി​ച്ച് മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. രാ​ജ്യം കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം​വ​ര​വി​ൽ പ​ക​ച്ചു നി​ൽ​ക്കു​ന്പോ​ൾ റ​ബ​റ​ധി​ഷ്ടി​ത വ്യ​വ​സാ​യ​ങ്ങ​ൾ പ​ല​തും പൂ​ട്ടി കി​ട​ക്കു​ക​യാ​ണ്.

ചെ​റു​കി​ട റ​ബ​ർ വ്യാ​പാ​രി​ക​ളും ക​ട​ക​ൾ തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. ബാ​ങ്ക് ലോ​ണ്‍, റൂം ​വാ​ട​ക, ട്രാ​ൻ​സ്പോ​ർ​ട്ടിം​ഗ് ചാ​ർ​ജ് വ​ർ​ധ​ന, തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം മൂ​ലം റ​ബ​ർ വ്യാ​പാ​രി​ക​ളി​ൽ മി​ക്ക​വ​രും ക​ട​യ​ട​ച്ച് ക​ച്ച​വ​ടം മ​തി​യാ​ക്കി​യ നി​ല​യി​ലാ​ണ്. സ്വ​യം ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന ചെ​റു​കി​ട തോ​ട്ട​മു​ട​മ​ക​ളും സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളു​ള്ള വ​ൻ​കി​ട എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ളും മാ​ത്ര​മാ​ണ് റെ​യ്ൻ ഗാ​ർ​ഡി​ട്ട് മ​ഴ​ക്കാ​ല ടാ​പ്പിം​ഗി​നു ഒ​രു​ങ്ങു​ന്ന​ത്.

തു​ട​ർ​ഭ​ര​ണ​ത്തി​ലെ​ത്തി​യ ഇ​ട​തു​മു​ന്ന​ണി, താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ച്ച് 250 രൂ​പ​യാ​ക്കു​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​നപ​ത്രി​ക​യി​ൽ ന​ൽ​കി​യ വാ​ഗ്ദാ​നം ന​ട​പ്പാ​ക്കു​ന്ന​തോ​ടെ വി​പ​ണി വി​ല​യും ഉ​ണ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.