കോ​വി​ഡ് പ്ര​തി​രോ​ധം: സി​എ​ച്ച്സി​ക്ക് 11 ല​ക്ഷം
Monday, May 10, 2021 11:57 PM IST
കാ​ളി​കാ​വ്: മ​ല​യോ​ര മേ​ഖ​ല​യി​ൽ കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ളി​കാ​വ് സി​എ​ച്ച്സി​യി​ലേ​ക്കു ഏ​ഴു ല​ക്ഷം രൂ​പ​യും ക​രു​വാ​ര​കു​ണ്ട് സി​എ​ച്ച്സി​യി​ലേ​ക്കു നാ​ലു ലക്ഷം ​രു​പ​യും അ​നു​വ​ദി​ച്ച​താ​യി കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​രു​ന്ന്, ഓ​ക്സി​ജ​ൻ, പി​പി​ഇ കി​റ്റ്, മാ​സ്ക് തു​ട​ങ്ങി അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സി​എ​ച്ച്സി​ക​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.
സി​എ​ച്ച്സി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം ആ​ശു​പ​ത്രി വ​ള​പ്പി​നു പു​റ​ത്തേ​ക്ക് സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്തേ​ക്കു മ​ാറ്റു​വാ​നും തീ​രു​മാ​നി​ച്ചു.
സി​എ​ച്ച്സി​യി​ൽ നി​ല​വി​ൽ 40 ബെ​ഡു​ക​ളോ​ടെ​യു​ള്ള സി​എ​ഫ്എ​ൽ​ടി​സി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം കോ​വി​ഡ് ടെ​സ്റ്റും ന​ട​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ സി​എ​ച്ച്സി​യി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് മാ​റ്റു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.