ക​രു​വാ​ര​കു​ണ്ടി​ൽ പ​രി​ശോ​ധന ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്
Monday, May 10, 2021 11:57 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ടൗ​ണി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ർ​ഡു​ക​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു ഇ​ന്ന​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന നേ​രി​ട്ട് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി. കെ.​എം.ദേ​വ​സ്യ പ​റ​ഞ്ഞു.
അ​വ​ശ്യ​വ​സ്തു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക​ൾ​ക്കും കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ സ​മ​യം ക​രു​വാ​ര​കു​ണ്ടി​ന്‍റെ ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ലു​ള്ള ചി​ല​ർ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ആ​ശ​ങ്ക​യു​ണ്ട്. പ​രി​ശോ​ധ​ന ടൗ​ണി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു കൂ​ടി പോ​ലീ​സ് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വും ശ​ക്ത​മാ​ണ്.