ക്ലാ​ര​സ് ജ്വ​ല്ല​റി 50 ന​ഴ്സു​മാ​രെ ആ​ദ​രി​ക്കും
Monday, May 10, 2021 11:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ന​ഴ്സു​മാ​രെ പെ​രി​ന്ത​ൽ​മ​ണ്ണ ക്ലാ​ര​സ് ഡി​സൈ​ന​ർ ജ്വ​ല്ല​റി ആ​ദ​രി​ക്കു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള പ്ര​മു​ഖ ആ​തു​രാ​ല​യ​ങ്ങ​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 ന​ഴ്സു​മാ​രെ​യാ​ണ് സ്വ​ർ​ണ പ​ത​ക്ക​വും സാ​ക്ഷ്യ​പ​ത്ര​വും ന​ൽ​കി ആ​ദ​രി​ക്കു​ന്ന​ത്.
ആ​തു​ര സേ​വ​ന രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​മു​ഖ​ര​ട​ങ്ങു​ന്ന ജൂ​റി, അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​മാ​യ മേയ് 12ന് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കും. സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ-​വി​പ​ണ​ന രം​ഗ​ത്തു മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സ​ഫ ഗ്രൂ​പ്പ് സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്തും സ​ജീ​വ​മാ​ണ്. സ​മൂ​ഹ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ൽ മി​ക​വു തെ​ളി​യി​ച്ച ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​തി​ഭ​ക​ളെ ഇ​തി​ന​കം സ​ഫാ​ഗ്രൂ​പ്പ് ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ന​ഴ്സു​മാ​രെ ആ​ദ​രി​ക്കു​ന്ന​തെ​ന്നു മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.