വാ​ക്സി​നേ​ഷ​ൻ; മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കു പ​രി​ഗ​ണ​ന വേ​ണ​മെ​ന്ന്
Monday, May 10, 2021 11:55 PM IST
മ​ഞ്ചേ​രി : കോ​വി​ഡ് വാ​ക്സി​നേ​ഷ​നു മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ്് പ്ര​സി​ഡ​ന്‍റ് ബാ​ബു​ കാ​ർ​ത്തി​കേ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​നു സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ മ​തി എ​ന്നു​ള​ള പ്ര​ഖ്യാ​പ​നം യ​ഥാ​ർ​ഥ​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും ഇ​പ്പോ​ൾ ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ ല​ഭി​ക്കാ​ൻ രാ​വി​ലെ ആ​റി​നു ത​ന്നെ വാ​ക്സി​ൻ സെ​ന്‍റ​റു​ക​ളി​ൽ ക്യൂ ​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും ആ​യ​തി​നാ​ൽ വ്യ​വ​സ്ഥ​ാപി​ത​മാ​യ പ്ര​ത്യേ​ക ര​ജി​സ്ട്രേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി മു​ൻ​ഗ​ണ​ന ന​ൽ​കി സ​മ​യ​വും സ്ഥ​ല​വും അ​റി​യി​ക്കു​ന്ന സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടി​ക്കാ​ഴ്ച മാ​റ്റി

മ​ല​പ്പു​റം: മ​ല​പ്പു​റം സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്/​സ്റ്റാ​റ്റി​റ്റി​ക്ക​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ ഗ്രേ​ഡ് ര​ണ്ട് ത​സ്തി​ക​യി​ലേ​ക്കു​ള്ള താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച കൂ​ടി​ക്കാ​ഴ്ച ലോ​ക്ക് ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച​താ​യി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
​ജി​ല്ലാ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ (ഐ​എ​സ്എം) ഇ​ന്നു ന​ട​ത്താ​നി​രു​ന്ന മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ/​പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള അ​ഭി​മു​ഖം മാ​റ്റി​വ​ച്ച​താ​യി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.