നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് ഒ​രു​ മാ​സ​ത്തി​നു​ള്ളി​ൽ
Monday, May 10, 2021 11:55 PM IST
നി​ല​ന്പൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ക്കു​ന്ന ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 70 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ജി​ല്ലാ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി(​എ​ച്ച്എം​സി) യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​ച്ച്എം​സി ഫ​ണ്ടി​ൽ നി​ന്ന് താ​ത്കാ​ലി​ക​മാ​യി 25 ല​ക്ഷം രൂ​പ​യെ​ടു​ത്ത് പ്ര​വൃ​ത്തി പെ​ട്ടെ​ന്ന് ത​ന്നെ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. ആ​ശു​പ​ത്രി​യി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ജ​ല​സം​ഭ​ര​ണി കെ​ട്ടി​ടം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പ്ലാ​ന്‍റ് നി​ർ​മി​ക്കു​ന്ന​ത്. കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഓ​ക്സി​ജ​ൻ ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്തി​ര​മാ​യി തു​ക അ​നു​വ​ദി​ച്ച​ത്. നി​ല​വി​ൽ 35-40 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്.
ദി​വ​സ​വും ചേ​ളാ​രി​യി​ൽ നി​ന്ന് സി​ലി​ണ്ട​ർ നി​റ​ച്ച് കൊ​ണ്ടു​വ​ന്നാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക്ക് സ്വ​ന്ത​മാ​യി പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​വും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ കു​റ​വ് പ​രി​ഹ​രി​ക്കാ​നും എ​ച്ച്എം​സി തീ​രു​മാ​നി​ച്ചു. കാ​ർ​ഡി​യോ​ള​ജി ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും.
ആ​ശു​പ​ത്രി ലാ​ബി​ൽ രാ​ത്രി​യി​ലും ഇ​സി​ജി പ​രി​ശോ​ധി​ക്കാ​ൻ ഒ​രു ടെ​ക്നീ​ഷ്യ​നെ കൂ​ടി നി​യ​മി​ക്കാ​നും തീ​രു​മാ​നി​ച്ചു. ആ​ശു​പ​ത്രി​യി​ലെ ശു​ചീ​ക​ര​ണ ജോ​ലി ക​രാ​റെ​ടു​ത്ത സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട സം​ഭ​വ​ത്തി​ൽ ക​ന്പ​നി​യു​മാ​യും ജീ​വ​ന​ക്കാ​രു​മാ​യും ലോ​ക്ഡൗ​ണി​ന് ശേ​ഷം ച​ർ​ച്ച ന​ട​ത്തും. ഡ​യാ​ലി​സി​സ് രോ​ഗി​ക​ളു​ടെ ലി​സ്റ്റ് പു​ന:​പ​രി​ശോ​ധി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച ഉ​പ​സ​മി​തി യോ​ഗം 18-ന് ​ചേ​രും. എ​ച്ച്എം​സി ഫ​ണ്ടി​ൽ നി​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് ചി​ല​വ​ഴി​ക്കാ​വു​ന്ന തു​ക 15,000 ത്തി​ൽ നി​ന്ന് കോ​വി​ഡ് സ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് 30,000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ഖ ഓ​ണ്‍​ലൈ​ൻ വ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യീ​ൽ മൂ​ത്തേ​ടം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​എ.​ക​രീം, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ​ൻ.​അ​ബൂ​ബ​ക്ക​ർ, ലെ ​സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ ക​ക്കാ​ട​ൻ റ​ഹീം, എ.​ഗോ​പി​നാ​ഥ്, പാ​ലൊ​ളി മ​ഹ്ബൂ​ബ്, കെ.​സി.​വേ​ലാ​യു​ധ​ൻ, അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, ജ​സ്മ​ൽ പു​തി​യ​റ, ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.