മ​ല​പ്പു​റ​ത്തു 3,443 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്: 3,694 പേ​ർ​ക്കു രോ​ഗ​മു​ക്തി
Monday, May 10, 2021 11:55 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 3,443 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 33.58 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക്. നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​ർ വ​ർ​ധി​ക്കു​ന്ന സ്ഥി​തി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 3,253 പേ​ർ​ക്കും രോ​ഗി​ക​ളു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത്. 120 പേ​ർ​ക്കു വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ര​ണ്ടു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 67 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
72,252 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ൽ 46,132 പേ​രാ​ണ് വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 1,841 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 163 പേ​രും 227 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ 130 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.
കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​കു​ന്ന​വ​രു​ടെ നി​ര​ക്ക് അ​നു​ദി​നം ഉ​യ​രു​ന്ന​ത് ജി​ല്ല​ക്ക് ആ​ശ്വാ​സ​മാ​കു​ക​യാ​ണ്. 3,694 പേ​രാ​ണ് തി​ങ്ക​ളാ​ഴ്ച രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച ശേ​ഷം രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,59,387 ആ​യി. ഇ​തു​വ​രെ​യാ​യി ജി​ല്ല​യി​ൽ 725 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്.
നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് 19 വൈ​റ​സ്ബാ​ധി​ത​ർ അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന​തു ത​ട​യാ​ൻ ആ​രോ​ഗ്യ ജാ​ഗ്ര​ത ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ഡി​എം​ഒ അ​ഭ്യ​ർ​ഥി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കു വൈ​റ​സ് ബാ​ധ​ക്കു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ സ്വ​യ​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​കൂ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ ഒ​രിക്ക​ലും അ​തു മ​റ​ച്ചു​വെ​ക്ക​രു​ത്.
ഇ​ത്ത​ര​ത്തി​ലു​ള്ള വീ​ഴ്ച കൂ​ടു​ത​ൽ പേ​രി​ലേ​ക്കു വൈ​റ​സ് വ്യാ​പി​ക്കാ​ൻ കാ​ര​ണ​മാ​കും. പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ വൈ​റ​സ് ബാ​ധ ത​ട​യു​ന്ന​തി​നാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും ര​ണ്ട് മാ​സ്ക് ധ​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.