കോ​വി​ഡ് പ്ര​തി​രോ​ധം: സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് സി​പി​ഐ
Monday, May 10, 2021 12:14 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ കൃ​ഷ്ണ​ദാ​സ് ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി.​ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നും മ​ല​പ്പു​റം ജി​ല്ല​ക്ക് ജ​ന​സം​ഖ്യാ ആ​നു​പാ​തി​ക​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കൃ​ഷ്ണ​ദാ​സ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ ഗു​രു​ത​ര​മാ​യ കോ​വി​ഡ് സാ​ഹ​ച​ര്യം നേ​രി​ടാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. പ്ര​തി​ദി​ന​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​വ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ മ​ര​ണ​വും ഉ​യ​രു​ക​യാ​ണ്. പൊ​ന്നാ​നി മു​ത​ൽ നി​ല​ന്പൂ​ർ വ​രെ​യു​ള്ള രോ​ഗി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത വി​ധം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. തീ​വ്ര പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്കു ചി​കി​ത്സ ഉ​റ​പ്പു വ​രു​ത്താ​നും ജീ​വ​ൻ നി​ല​നി​ർ​ത്താ​നും അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​ണെന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
ജി​ല്ലാ ആ​ശു​പ​ത്രി​ക​ളാ​യ തി​രൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​ന്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ക്സി​ജ​ൻ ബെ​ഡു​ക​ളും വെ​ന്‍റി​ലേ​റ്റ​റും സ​ജ്ജ​മാ​ക്കു​ക, താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ക, ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ക, പ​രി​ശോ​ധ​നാ കി​റ്റു​ക​ളു​ടെ ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കു​ക, ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഗ്രാ​ന്‍റ് ഏ​കോ​പി​പ്പി​ച്ച് ബ്ലോ​ക്ക് ത​ല​ത്തി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക,ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും നി​വേ​ദ​ന​ത്തി​ലു​ണ്ട്.