ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം: തേ​ഞ്ഞി​പ്പ​ല​ത്ത് 75 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി
Monday, May 10, 2021 12:14 AM IST
തേ​ഞ്ഞി​പ്പ​ലം: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​നു തേ​ഞ്ഞി​പ്പ​ല​ത്ത് 75 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​തി​നും ശ​രി​യാ​യ വി​ധ​ത്തി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നും 45 ആ​ളു​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി​യും 30 പേ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യു​മാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. മൂ​ന്നു പേ​ർ​ക്ക​തി​രെ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു.
അ​ഞ്ച് വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യും ന​ട​പ​ടി​യും തു​ട​രു​മെ​ന്നു തേ​ഞ്ഞി​പ്പ​ലം സി​ഐ അ​ഷ്റ​ഫ് അ​റി​യി​ച്ചു.

പ്ര​തി​രോ​ധം കാ​ര്യ​ക്ഷ​മ​മ​ല്ല;
വെ​ട്ട​ത്തൂ​രി​ൽ ഇ​ന്നു വീ​ട്ടു​മു​റ്റ പ്ര​തി​ഷേ​ധം

മേ​ലാ​റ്റൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ാത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്നു വീ​ട്ടു​മു​റ്റ പ്ര​തി​ഷേ​ധം ന​ട​ക്കും. സി​പി​എം വെ​ട്ട​ത്തൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​കീ​ട്ട് നാ​ലു മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് പ്ര​തി​ഷേ​ധം.
ഡൊ​മി​സി​ല​റി സെ​ന്‍റ​ർ ഉ​ട​ൻ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക, ആ​ർ​ആ​ർ​ടി കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം.