ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ വ​യ​ലി​ൽ മ​ണ്ണ് നി​ക​ത്ത​ൽ
Monday, May 10, 2021 12:13 AM IST
എ​ട​പ്പാ​ൾ: റ​വ​ന്യൂ അ​ധി​കൃ​ത​ർ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യ വ​യ​ലി​ൽ ലോ​ക്ക്് ഡൗ​ണി​ന്‍റെ മ​റ​വി​ൽ മ​ണ്ണ് നി​ര​പ്പാ​ക്കു​ന്ന​തി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ​യും നാ​ട്ടു​കാ​രും രം​ഗ​ത്ത്.
എ​ട​പ്പാ​ൾ-​ക​ണ്ണാ​ശു​പ​ത്രി-​എ​രു​വ​പ്ര​കു​ന്ന് റോ​ഡി​ലാ​ണ് വ​യ​ൽ ത​രം മാ​റ്റു​ന്ന​ത്. 30 സെ​ന്‍റ് വ​യ​ലി​ൽ നേ​ര​ത്തേ മ​ണ്ണു കൊ​ണ്ടു വ​ന്നി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ പ​രാ​തി ഉ​ണ്ടാ​യി​രു​ന്ന​തി​നെ തു​ട​ർ​ന്നു റ​വ​ന്യൂ അ​ധി​കൃ​ത​ർ സ്റ്റോ​പ് മെ​മ്മോ സ്ഥ​ല ഉ​ട​മ​ക്ക് ന​ൽ​കി​യി​രു​ന്നു.
മ​ണ്ണി​ട്ട് സ്ഥ​ല​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി കൊ​ടി നാ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്നു പൊ​ന്നാ​നി ത​ഹ​സി​ൽ​ദാ​ർ സ്ഥ​ലം ഉ​ട​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്കാ​നും വീ​ണ്ടും നി​ർ​മാ​ണം ന​ട​ത്തി​യാ​ൽ കേ​സ് എ​ടു​ക്കു​മെ​ന്നു അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.