എം​എ​ൽ​എ​യു​ടെ ഓ​ക്സിമീ​റ്റ​ർ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ
Monday, May 10, 2021 12:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു സ​ഹാ​യ​ക​ര​മാ​കു​ന്ന​തി​നാ​യി നി​യു​ക്ത എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ ഓ​ക്സിമീ​റ്റ​ർ ച​ല​ഞ്ചി​നു പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു സ​ഹാ​യ​ങ്ങ​ൾ ഒ​ഴു​കു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ സിഎ​ച്ച് സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ഡോ​ക്ട​ർ​മാ​രു​മാ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ പ്ര​ധാ​ന​മാ​യും ഉ​യ​ർ​ന്ന ആ​വ​ശ്യ​മാ​യി​രു​ന്നു ഓ​ക്സിമീ​റ്റ​റി​ന്‍റെ​യും ഓ​ക്സി​ജ​ന്‍റെ​യും അ​പ​ര്യാ​പ്ത​ത. ഇ​തു അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​നാ​ണ് പ​ദ്ധ​തി​കൊ​ണ്ടു ഉ​ദേ​ശി​ക്കു​ന്ന​തെ​ന്നു എം​എ​ൽ​എ പ​റ​ഞ്ഞു. ആ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ പ്രാ​മു​ഖ്യം.
അ​തി​നു എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളും ഒ​രു​മി​ച്ചു നി​ൽ​ക്ക​ണം. ഓ​ക്സി മീ​റ്റ​ർ ഓ​രോ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ക്ക​ണം. ഓ​ക്സി​ജ​ൻ സ​പ്പോ​ർ​ട്ടി​നു പ​റ്റു​മെ​ങ്കി​ൽ ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ണ്‍​ട്രേ​റ്റ​റും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നോ​ട​കം നി​ര​വ​ധി സം​ഘ​ട​ക​ളും വ്യ​ക്തി​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്ജി​ല്ലാ കെഎ​സ്ടി​യു ആ​ദ്യ​ഗ​ഡു എ​ന്ന നി​ല​യി​ൽ 25000 രൂ​പ സം​ഭാ​വ​ന ന​ൽ​കി.
ച​ട​ങ്ങി​ൽ സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സു​ബൈ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി.സ​ക്കീ​ർ ഹു​സൈ​ൻ, സ​ബ്ജി​ല്ലാ ട്ര​ഷ​റ​ർ യൂ​സ​ഫ്, സെ​ക്ര​ട്ട​റി ഷ​ബീ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം മു​സ്ലീം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൾ​സ​ലാം, പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൊ​ള​ക്കാ​ട​ൻ അ​സീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​വ​ർ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​റാ​യ 50200051894053, എ​ച്ച്ഡി​എ​ഫ്സി 0000436(ഐ​എ​ഫ്എ​സ്‌​സി) എ​ന്ന അ​ക്കൗ​ണ്ട് മു​ഖേ​ന സ​ഹാ​യ​ങ്ങ​ളെ​ത്തി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.