എം​എ​ൽ​എ​യു​ടെ ടെ​ലി മെ​ഡി​സി​ൻ പ​ദ്ധ​തി
Friday, May 7, 2021 11:17 PM IST
മ​ങ്ക​ട: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം വ്യാ​പ​ക​മാ​യ​തോ​ടെ ശ​ക്ത​മാ​യ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തോ​ടെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കി വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ ഓ​ണ്‍ കാ​ൾ​ ടെ​ലി മെ​ഡി​സി​ൻ പ​ദ്ധ​തി. വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​നം വ​ഴി കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും, ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും പ്ര​വാ​സി​ക​ൾ അ​ട​ക്കം പൊ​തുജ​ന​ങ്ങ​ൾ​ക്കും രോ​ഗ​ത്തെ കു​റി​ച്ച് വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ചി​കി​ത്സ തേ​ടു​ന്ന​തി​നും നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ഡോ​ക്ട​ർ ഓ​ണ്‍​കാ​ൾ പ​ദ്ധ​തി​യി​ലൂ​ടെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.കോ​വി​ഡി​ന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​ലും എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ന​മാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു.
ചി​കി​ത്സാ അ​വ​ശ്യം ഉ​ള​ള​വ​ർ താ​ഴെ കാ​ണു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​റി​യി​ച്ചു. ഡോ.​ഷാ​ജി ഗ​ഫൂ​ർ: (ഫി​സി​ഷ്യ​ൻ) 9809200000, ഡോ.​റി​യാ​സ് ബാ​ബു: (പീ​ഡി​യാ​ട്രീ​ഷ്യ​ൻ) 9946601666, ഡോ.​റ​ബീ​ല: (ഗൈ​ന​ക്കോ​ള​ജി) 8086335666, ഡോ.​റൈ​ഹി 6235762230.