ജി​ല്ല​യി​ൽ 3,949 പേ​ർ​ക്ക് കൂ​ടി രോ​ഗ​ബാ​ധ 3,224 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Friday, May 7, 2021 11:17 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് 19 വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ്. ഇ​ന്ന​ലെ 3,949 പേ​ർ​ക്കാ​ണ് വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് ജി​ല്ല​യി​ലെ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് (4,405 പേ​ർ). 32.03 ശ​ത​മാ​ന​മാ​ണ് വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 3,615 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. 181 പേ​ർ​ക്ക് വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ 15 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 138 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
66,822 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 44,938 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 1,325 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 208 പേ​രും 111 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ​കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ 13 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. അ​തി​നി​ടെ ജി​ല്ല​ക്ക് ആ​ശ്വാ​സ​മാ​യി വെ​ള്ളി​യാ​ഴ്ച 3,224 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,48,732 ആ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 713 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്.
ജി​ല്ല​യി​ൽ പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ അ​തി​തീ​വ്ര​വ്യാ​പ​നം ക​ടു​ത്ത ആ​രോ​ഗ്യ വെ​ല്ലു​വി​ളി സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന പ​റ​ഞ്ഞു. രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ഴ​കു​ന്ന​വ​രി​ലാ​ണ് കൂ​ടു​ത​ലാ​യും വൈ​റ​സ്ബാ​ധ​യു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​താ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം.
ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​കു​ന്ന ചെ​റി​യ വീ​ഴ്ച​ക​ൾ പോ​ലും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​കും സൃ​ഷ്ടി​ക്കു​ക. ആ​ശ​ങ്ക​യ​ല്ല, ജാ​ഗ്ര​ത​യാ​ണ് പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നു​ണ്ടാ​കേ​ണ്ട​ത്.
സം​സ്ഥാ​ന​ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ണ്‍ ഫ​ല​പ്ര​ദ​മാ​ക്കാ​ൻ ഓ​രോ​രു​ത്ത​ർ​ക്കും ഉത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ആ​രി​ൽ നി​ന്നും വൈ​റ​സ് ബാ​ധ​യു​ണ്ടാ​കാ​മെ​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. രോ​ഗ​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് അ​ത്യാ​വ​ശ്യ​ത്തി​നു മാ​ത്ര​മെ വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​വൂ. ഇ​ങ്ങ​നെ പു​റ​ത്തു​പോ​കു​ന്ന​വ​ർ കൃ​ത്യ​മാ​യ സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കു​ക​യും ര​ണ്ട് മാ​സ്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം.
കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചോ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചോ ക​ഴു​ക​ണം. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.